---
title: "വീടിനുള്ളിൽ യുവതിയെയും യുവാവിനെയും  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; താമസത്തിനെത്തിയത് 6 മാസം മുൻപെന്ന് നാട്ടുകാർ"
english_title: "More details emerge in the case of a young woman and a young man found dead inside a house; locals say they moved in 6 months ago"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335889/more-details-emerge-in-the-case-of-a-young-woman-and-a-young-man-found-dead-inside-a-house-locals-say-they-moved-in-6-months-ago"
published_at: "2026-01-12T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964820645d05_Untitled-1_copy.jpg"
keywords: []
---

# വീടിനുള്ളിൽ യുവതിയെയും യുവാവിനെയും  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; താമസത്തിനെത്തിയത് 6 മാസം മുൻപെന്ന് നാട്ടുകാർ

> **Lead Summary:** കോട്ടയം കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്ന് കൂവപ്പള്ളിയിൽ താമസത്തിന് എത്തിയ മോർക്കോലിൽ ഷേർളി മാത്യുവും കോട്ടയം സ്വദേശിയെന്നു സംശയിക്കുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ഷേർളിയെ വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും, യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

## Article Content

കോട്ടയം കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്ന് കൂവപ്പള്ളിയിൽ താമസത്തിന് എത്തിയ മോർക്കോലിൽ ഷേർളി മാത്യുവും കോട്ടയം സ്വദേശിയെന്നു സംശയിക്കുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ഷേർളിയെ വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും, യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ഷേർളിയുമായി പരിചയമുള്ള ഒരാൾ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഭർത്താവ് മരിച്ചതിനെത്തുടർന്ന് 6 മാസം മുൻപ് ഷേർളി കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335889/more-details-emerge-in-the-case-of-a-young-woman-and-a-young-man-found-dead-inside-a-house-locals-say-they-moved-in-6-months-ago)