---
title: "തലശേരി മാടപ്പീടികയിൽ വാഹനാപകടം ; വടകര സ്വദേശിയായ  വാദ്യം കലാകാരന് ദാരുണാന്ത്യം"
english_title: "A vehicle accident in Thalassery Madapeedika; A musical artist from Vadakara dies tragically"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335839/a-vehicle-accident-in-thalassery-madapeedika-a-musical-artist-from-vadakara-dies-tragically"
published_at: "2026-01-11T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6963abe074313_Untitled-1_copy.jpg"
keywords: []
---

# തലശേരി മാടപ്പീടികയിൽ വാഹനാപകടം ; വടകര സ്വദേശിയായ  വാദ്യം കലാകാരന് ദാരുണാന്ത്യം

> **Lead Summary:** തലശേരി: മാഹി ബൈപാസിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.വടകര മണിയൂർ മുടത്തിലാവിൽ മണ്ടാരത്തോട് മീത്തലെ വണ്ണേരി വീട്ടിൽ അഖിൽ ആണ് മരണപ്പെട്ടത്.വാദ്യം കലാകാരനായിരുന്നു.

## Article Content

തലശേരി: മാഹി ബൈപാസിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.വടകര മണിയൂർ മുടത്തിലാവിൽ മണ്ടാരത്തോട് മീത്തലെ വണ്ണേരി വീട്ടിൽ അഖിൽ ആണ് മരണപ്പെട്ടത്.വാദ്യം കലാകാരനായിരുന്നു.

തലശേരിക്കടുത്ത് മാടപ്പീടികക്ക് സമീപം ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. അഖിൽ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും, ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനവും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ന്യൂ മാഹി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

പരേതരായ മോഹനന്റെയും, രാധയുടെയും മകനാണ്.ഭാര്യ: ശ്യാമിലി.മകൻ: ആദിഖ്.

സഹോദരങ്ങൾ: സിഖിൻ, രമ്യ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335839/a-vehicle-accident-in-thalassery-madapeedika-a-musical-artist-from-vadakara-dies-tragically)