---
title: "കല്ലിക്കണ്ടിയിൽ ഒന്നര ലക്ഷം വിലവരുന്ന പോത്തുകളെ അജ്ഞാതൻ മോഷ്‌ടിച്ചു ;  അന്വേഷണം ഊർജിതമാക്കി കൊളവല്ലൂർ പൊലീസ്"
english_title: "Unknown person steals buffaloes worth Rs. 1.5 lakh in Kallikandi; Kolavallur police intensify investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335632/unknown-person-steals-buffaloes-worth-rs-15-lakh-in-kallikandi-kolavallur-police-intensify-investigation"
published_at: "2026-01-10T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961d2c5e3a6f_1001056044.jpg"
keywords: []
---

# കല്ലിക്കണ്ടിയിൽ ഒന്നര ലക്ഷം വിലവരുന്ന പോത്തുകളെ അജ്ഞാതൻ മോഷ്‌ടിച്ചു ;  അന്വേഷണം ഊർജിതമാക്കി കൊളവല്ലൂർ പൊലീസ്

> **Lead Summary:** ഷെഡിൽ കെട്ടിയിരുന്ന രണ്ടു പോത്തുകളെ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതി. തൂവക്കുന്ന് കല്ലിക്കണ്ടിയിലെ കെ.കെ. ഷുഹൈബിന്റെ പരാതിയിൽ കൊളവല്ലൂർ പോലീസ് കേസെടുത്തു.

## Article Content

ഷെഡിൽ കെട്ടിയിരുന്ന രണ്ടു പോത്തുകളെ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതി. തൂവക്കുന്ന് കല്ലിക്കണ്ടിയിലെ കെ.കെ. ഷുഹൈബിന്റെ പരാതിയിൽ കൊളവല്ലൂർ പോലീസ് കേസെടുത്തു.

പരാതിക്കാരൻ്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള തൃപ്രങ്ങോട്ടൂർ കല്ലിക്കണ്ടിയിലെ സ്ഥലത്തെ ഷെഡിൽ കെട്ടിയിരുന്ന ഒരു ലക്ഷത്തി അമ്പതിനായിരം രൂപവില വരുന്ന രണ്ടുപോത്തുകളെയാണ് അജ്ഞാതൻ മോഷ്ടിച്ചു കൊണ്ടുപോയത്. ഈ മാസം 7 ന് രാത്രി 11.14 മണിക്കാണ് സംഭവമെന്ന് നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു. ഷെഡിൽ വേറെയും പോത്തുകളുണ്ട്. കറുത്ത നിറത്തിലുള്ള പോത്തുകളെ തലയിൽ തുണി കെട്ടിയ ഒരാൾ കെട്ടഴിച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. കേസെടുത്ത പോലീസ് പല സിസി ടി വി കളും നിരീക്ഷണ വിധേയമാക്കി അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335632/unknown-person-steals-buffaloes-worth-rs-15-lakh-in-kallikandi-kolavallur-police-intensify-investigation)