---
title: "അരയാക്കൂൽ റെഡ് സ്റ്റാർ ക്ലബ് കോടിയേരി ബാലകൃഷ്‌ണൻ സ്മാരക ട്രോഫി വോളി പ്രീമിയർ ലീഗ് ഫെബ്രുവരി 7,8 തീയതികളിൽ ; സംഘാടക സമിതിയായി."
english_title: "Arayakul Red Star Club Kodiyeri Balakrishnan Memorial Trophy Volleyball Premier League on February 7th and 8th; Organizing Committee."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335595/arayakul-red-star-club-kodiyeri-balakrishnan-memorial-trophy-volleyball-premier-league-on-february-7th-and-8th-organizing-committee"
published_at: "2026-01-09T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69612749b6c2a_1001055785.jpg"
keywords: []
---

# അരയാക്കൂൽ റെഡ് സ്റ്റാർ ക്ലബ് കോടിയേരി ബാലകൃഷ്‌ണൻ സ്മാരക ട്രോഫി വോളി പ്രീമിയർ ലീഗ് ഫെബ്രുവരി 7,8 തീയതികളിൽ ; സംഘാടക സമിതിയായി.

> **Lead Summary:** അരയാക്കൂൽ റെഡ് സ്റ്റാർ ക്ലബ് കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ട്രോഫി വോളി പ്രീമിയർ ലീഗ് ഫെബ്രുവരി 7,8 തീയതികളിൽ നടക്കും. ഇതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. മുൻ ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.വി ജിജേഷ് അധ്യക്ഷനായി. കെ. ജയരാജൻ മാസ്റ്റർ, വാർഡംഗം സി.എച്ച് ഖാദർ, കെ.ഷാജി, കെ ആദർശ്, പി പി വത്സരാജ്, പ്രദീപൻ എന്നിവർ സംസാരിച്ചു. കെ. അഷ്ക്കർ സ്വാഗതം പറഞ്ഞു.

## Article Content

അരയാക്കൂൽ റെഡ് സ്റ്റാർ ക്ലബ് കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ട്രോഫി വോളി പ്രീമിയർ ലീഗ് ഫെബ്രുവരി 7,8 തീയതികളിൽ നടക്കും. ഇതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. മുൻ ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.വി ജിജേഷ് അധ്യക്ഷനായി. കെ. ജയരാജൻ മാസ്റ്റർ, വാർഡംഗം സി.എച്ച് ഖാദർ, കെ.ഷാജി, കെ ആദർശ്, പി പി വത്സരാജ്, പ്രദീപൻ എന്നിവർ സംസാരിച്ചു. കെ. അഷ്ക്കർ സ്വാഗതം പറഞ്ഞു.

കെ.കെ പവിത്രൻ മാസ്റ്റർ രക്ഷാധികാരിയായും, ഇ.വിജയൻ മാസ്റ്റർ ചെയർമാനും, കെ. ആദർശ് ജനറൽ കൺവീനറും,വി. സുഗത് കുമാർ ട്രഷററായും 51 അംഗ കമ്മിറ്റിയും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335595/arayakul-red-star-club-kodiyeri-balakrishnan-memorial-trophy-volleyball-premier-league-on-february-7th-and-8th-organizing-committee)