---
title: "കൂത്തുപറമ്പിൽ പണംവെച്ച് ചൂതാട്ടം ; ഒരാൾ പിടിയിൽ, മൂന്നുപേർ രക്ഷപ്പെട്ടു"
english_title: "Gambling in Koothuparamba; One arrested, three escape"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335575/gambling-in-koothuparamba-one-arrested-three-escape"
published_at: "2026-01-09T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960fea7d4494_1001054794.jpg"
keywords: []
---

# കൂത്തുപറമ്പിൽ പണംവെച്ച് ചൂതാട്ടം ; ഒരാൾ പിടിയിൽ, മൂന്നുപേർ രക്ഷപ്പെട്ടു

> **Lead Summary:** പണം വെച്ച് ചൂതാട്ടത്തിലേർപ്പെട്ടയാളെ കൂത്തുപറമ്പ പോലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടു. കോട്ടയം മലബാർ പുറക്കളത്തെ ബത്തിക്കണ്ടി ഹൗസിൽ നിഷാദിനെ ആണ് എസ്.ഐ: ടി.എം വിപിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത‌ത്.

## Article Content

പണം വെച്ച് ചൂതാട്ടത്തിലേർപ്പെട്ടയാളെ കൂത്തുപറമ്പ പോലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടു. കോട്ടയം മലബാർ പുറക്കളത്തെ ബത്തിക്കണ്ടി ഹൗസിൽ നിഷാദിനെ ആണ് എസ്.ഐ: ടി.എം വിപിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത‌ത്.

ഇന്നലെ പുലർച്ചെ 12.50ഓടെ ആമ്പിലാട് നടുക്കണ്ടിയിലെ പറമ്പിൽ നാലംഗസംഘം ചൂതാട്ടം നടത്തുന്നതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെ ത്തിയത്. എല്ലാവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നിഷാദ് പിടിയിലാവുകയായിരുന്നു. പ്രദേശത്ത് നിന്ന് 10,020 രൂപയും പിടിച്ചെടുത്തു. എ.എസ്.ഐ: രതീഷ്, സി.പി.ഒ: പ്രജീഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335575/gambling-in-koothuparamba-one-arrested-three-escape)