---
title: "അവൾ അപരിചിത, കണ്ണൂരിൽ  അപകടത്തിൽ മരിച്ച യുവാവുമായി ബന്ധമില്ല ; പൊല്ലാപ്പായത് നഷ്ടപെട്ട ഹാൾ ടിക്കറ്റ്"
english_title: "She is a stranger, not related to the young man who died in an accident in Kannur; Pollappaya is the lost hall ticket"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335405/she-is-a-stranger-not-related-to-the-young-man-who-died-in-an-accident-in-kannur-pollappaya-is-the-lost-hall-ticket"
published_at: "2026-01-08T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695fcddfd7696_1001054261.jpg"
keywords: []
---

# അവൾ അപരിചിത, കണ്ണൂരിൽ  അപകടത്തിൽ മരിച്ച യുവാവുമായി ബന്ധമില്ല ; പൊല്ലാപ്പായത് നഷ്ടപെട്ട ഹാൾ ടിക്കറ്റ്

> **Lead Summary:** വാഹനമിടിച്ച് മരിച്ച അജ്ഞാതന്റെ പോക്കറ്റിൽ നിന്ന് നിന്ന് ലഭിച്ച ഹാൾടിക്കറ്റ് ഒരു കുടുംബത്തിനു ണ്ടാക്കിയത് വലിയ തലവേദന. മരിച്ചയാളെ തീരിച്ചറിയാ നുള്ള അവസാന ശ്രമമെന്ന നിലയിൽ പൊലീസ് പെൺകുട്ടിയുടെ ഫോട്ടോ പുറത്തു വിട്ടതോടെ ഇത് നവ മാധ്യമങ്ങളിലടക്കം തരംഗമായി. ആയിരക്കണക്കിനാളുകൾ പൊലീസിന്റെ അറിയിപ്പ് ഷെയർ ചെയ്തതോടെ

## Article Content

വാഹനമിടിച്ച് മരിച്ച അജ്ഞാതന്റെ പോക്കറ്റിൽ നിന്ന് നിന്ന് ലഭിച്ച ഹാൾടിക്കറ്റ് ഒരു കുടുംബത്തിനു ണ്ടാക്കിയത് വലിയ തലവേദന. മരിച്ചയാളെ തീരിച്ചറിയാ നുള്ള അവസാന ശ്രമമെന്ന നിലയിൽ പൊലീസ് പെൺകുട്ടിയുടെ ഫോട്ടോ പുറത്തു വിട്ടതോടെ ഇത് നവ മാധ്യമങ്ങളിലടക്കം തരംഗമായി. ആയിരക്കണക്കിനാളുകൾ പൊലീസിന്റെ അറിയിപ്പ് ഷെയർ ചെയ്തതോടെ

കോഴിക്കോട് ഫാറൂഖ് സ്വദേശിനിയാണ് ചിത്രത്തിലുള്ളതെന്ന് തിരിച്ചറിയപ്പെട്ടു. ഫോൺ വിളികളും, അന്വേഷണങ്ങളും സ്വസ്ഥത നഷ്ടപ്പെടുത്തിയ പ്പോൾ പെൺകുട്ടിയുടെ സഹോദരൻ മരിച്ചയാളുമായി ഈ കുട്ടിക്ക് ബന്ധമില്ലെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. 2025ൽ കോഴിക്കോട്ട് ഒരു പരീക്ഷയെഴുതാൻ പോയപ്പോൾ ഫോട്ടോ പതിപ്പിച്ച ഈ ഹാൾടിക്കറ്റ് പെൺകുട്ടി യുടെ കയ്യിൽ നിന്ന് കളഞ്ഞു

പോയിരുന്നു. കണ്ണൂർ താണയി ലുണ്ടായ അപകടത്തിൽ പരിക്കേറ്റ മധ്യവയസ്‌കൻ ജനുവരി ഒന്നിന് മരണപ്പെട്ടിരുന്നു. ഇയാളുടെ പേരും വിലാസവും ഇൻക്വസ്റ്റ് തയ്യാറാക്കുമ്പോൾ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. അപ്പോഴാണ് മരിച്ചയാളുടെ ശരീരത്തിൽ നിന്ന് പൊലീസിന് ഹാൾ ടിക്കറ്റ് ലഭിച്ചത്. മരിച്ചയാളുടെ ബന്ധുവാണെന്ന സംശയം മൂലമാണ് പൊലീസ് പെൺകുട്ടിയുടെ പടം പുറത്തുവിട്ടത്. തുടർന്ന് പെൺകുട്ടിയുടെ സഹോദരൻ

സംഭവത്തിൻ്റെ നിജസ്ഥിതി പൊലീസിനെ ബോധ്യപ്പെടു ത്തുകയായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സത്യാവസ്ഥ മനസിലാക്കാതെ പലരും ഇത് ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് തുടരുകയാണ്. കുടുംബത്തിൻ്റെ പ്രയാസം മനസിലാക്കി കുട്ടിയുടെ ഫോട്ടോ ഷെയർ ചെയ്യുന്നത് നിർത്തണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335405/she-is-a-stranger-not-related-to-the-young-man-who-died-in-an-accident-in-kannur-pollappaya-is-the-lost-hall-ticket)