---
title: "തലശേരി സബ് കോടതി ശുചി മുറിയിൽ വയോധികയെ ബന്ദിയാക്കി ; സഹോദരനെതിരെ കേസെടുത്ത് പൊലീസ്"
english_title: "Elderly woman held hostage in Thalassery sub-court toilet; Police register case against brother"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335403/elderly-woman-held-hostage-in-thalassery-sub-court-toilet-police-register-case-against-brother"
published_at: "2026-01-08T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695fc730011b1_1001054261.jpg"
keywords: []
---

# തലശേരി സബ് കോടതി ശുചി മുറിയിൽ വയോധികയെ ബന്ദിയാക്കി ; സഹോദരനെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:**  തലശേരി: തലശേരി സബ് കോടതിയിൽ കേസ് സംബന്ധിച്ച് എത്തിയ വയോധികയെ ശുചിമുറിയിൽ ബന്ദിയാക്കിയതായി പരാതി. കോടതി നടപടികൾക്കായി തലശ്ശേരി സബ് കോടതിയിൽ എത്തിയ വയോധികയെയാണ് സഹോദരൻ ശുചി മുറിയിൽ പൂട്ടിയിട്ടത്. സഹോദരൻ അയ്യൻകുന്ന് സ്വദേശി ജോസഫ് ചാണ്ടിക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു.

## Article Content

 തലശേരി: തലശേരി സബ് കോടതിയിൽ കേസ് സംബന്ധിച്ച് എത്തിയ വയോധികയെ ശുചിമുറിയിൽ ബന്ദിയാക്കിയതായി പരാതി. കോടതി നടപടികൾക്കായി തലശ്ശേരി സബ് കോടതിയിൽ എത്തിയ വയോധികയെയാണ് സഹോദരൻ ശുചി മുറിയിൽ പൂട്ടിയിട്ടത്. സഹോദരൻ അയ്യൻകുന്ന് സ്വദേശി ജോസഫ് ചാണ്ടിക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു.

ചോറ്റാനിക്കര അമ്പലത്തിനടുത്ത ജോർജ് കടക്കലിൻ്റെ ഭാര്യ മേരി ജോസഫാണ് (74) പരാതിക്കാരി. ഇരിട്ടി അയ്യൻ കുന്നിൽ പരാതിക്കാരിയു ടെ പേരിലുള്ള സ്വത്ത് സഹോദരൻ കയ്യടക്കിയതുമായി ബന്ധപ്പെട്ട് തലശ്ശേരി കോടതിയിൽ എത്തിയതായിരുന്നു പരാതിക്കാരി. കേസിൽ കോടതി മുമ്പാകെ ഹാജരാവാതിരിക്കാനാണ് ബന്ദിയാക്കിയതെന്നാണ് പരാതി.

കോടതി ജീവനക്കാരാണ് വയോധികയെ രക്ഷപ്പെടുത്തിയത്. സംഭവം കോടതിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം പത്തിന് രാവിലെയാണ് പരാതിക്കാധാരമായ സംഭവം. കോടതി നിർദേശത്തെ തുടർന്നാണ് പോലീസ് പരാതിക്കാരിയുടെ മൊഴിയെടുത്ത് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335403/elderly-woman-held-hostage-in-thalassery-sub-court-toilet-police-register-case-against-brother)