---
title: "ചമ്പാട്ടുകാരുടെ 'പപ്പൂട്ടിയേട്ടൻ' ഇനി ഓർമ്മ ; അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി"
english_title: "Papputtyetten'  is now remembered; Huge crowd gathers to pay last respects"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335369/papputtyetten-is-now-remembered-huge-crowd-gathers-to-pay-last-respects"
published_at: "2026-01-08T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695fb092ed8a2_1001054149.jpg"
keywords: []
---

# ചമ്പാട്ടുകാരുടെ 'പപ്പൂട്ടിയേട്ടൻ' ഇനി ഓർമ്മ ; അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി

> **Lead Summary:** ചമ്പാട്: ചമ്പാട് പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്ന മംഗലത്ത് പദ്മനാഭൻ എന്ന പപ്പൂട്ടിയേട്ടൻ ഇനി ഓർമ്മ. 85 വയസായിരുന്നു. തലശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. നൂറു കണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാനെത്തി.

## Article Content

ചമ്പാട്: ചമ്പാട് പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്ന മംഗലത്ത് പദ്മനാഭൻ എന്ന പപ്പൂട്ടിയേട്ടൻ ഇനി ഓർമ്മ. 85 വയസായിരുന്നു. തലശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. നൂറു കണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാനെത്തി.

കെ.കെ.ജി അടിയോടി, കെ ദാമോദരൻ മാസ്റ്റർ, കെ.പി മാധവൻമാസ്റ്റർ,എം.പി നാണു എന്നിവരോടൊപ്പം നാട്ടിൻ പൊതുകാര്യങ്ങളിലെല്ലാം സജീവസാന്നിധ്യമായിരുന്നു പത്മനാഭൻ. സിപിഎം അവിഭക്ത പന്ന്യന്നൂർ ലോക്കൽ കമ്മിറ്റി അംഗം. ചമ്പാട് ലോക്കൽ കമ്മിറ്റി അംഗം, പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്ക്, സഹകാരി കൺസ്യമർ കോഓപ് സ്റ്റോർ ഡയറക്ടർ, കെ.സി.കെ ആർട്സ് & സ്പോർട്‌സ് ക്ലബ്ബിന്റെ പ്രഥമ സിക്രട്ടറിയും ഇപ്പോൾ രക്ഷാധികാരി,ഉപാസന കലാവേദി പ്രവർത്തകസമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ സിപിഎം കെ.സി.കെ ബ്രാഞ്ച് അംഗമാണ്.

ചമ്പാട് വെസ്റ്റ് യൂ പി സ്കൂളിന്റെ പി ടി എ പ്രസിഡന്റ് ആയും രക്ഷാധികാരിയായും നിരവധിക്കാലം പ്രവർത്തിച്ചിട്ടുണ്ട്.കൗസുവാണ് ഭാര്യ.

ശ്രീജിത്ത്,ശ്രീജ, സന്ധ്യ എന്നിവർ മക്കളും, പ്രജിഷ,പ്രേമൻ, മനോജ് എന്നിവർ മരുമക്കളുമാണ്.

നൂറു കണക്കിനാളുകളാണ് അന്തിമോചാരമർപ്പിക്കാൻ ചമ്പാട്ടെ വസതിയിലെത്തിയത്.

വീട്ടിൽ ചേർന്ന അനുശോചന യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഹരിദാസ് അധ്യക്ഷനായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ഇ കുഞ്ഞബ്ദുള്ള, ഇ.വിജയൻ മാസ്റ്റർ, കെ.കെ ബാലൻ, ടി.പി പ്രേമനാഥൻ, പി.കെ ഹനീഫ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ മണിലാൽ എന്നിവർ സംസാരിച്ചു. പരേതനോടുള്ള ആദരസൂചകമായി ചമ്പാട് ടൗണിൽ ഹർത്താലാചരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335369/papputtyetten-is-now-remembered-huge-crowd-gathers-to-pay-last-respects)