---
title: "2026 ലെ ആദ്യ അതിതീവ്ര ന്യൂനമർദം രൂപപ്പെടുന്നു ; കേരളത്തിൽ 3 ദിവസം മഴയ്ക്ക് സാധ്യത"
english_title: "First extremely severe depression of 2026 forms; Rain likely in Kerala for 3 days"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335321/first-extremely-severe-depression-of-2026-forms-rain-likely-in-kerala-for-3-days"
published_at: "2026-01-08T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f5b5f52268_1739230-extreme-rainfall.jpg"
keywords: []
---

# 2026 ലെ ആദ്യ അതിതീവ്ര ന്യൂനമർദം രൂപപ്പെടുന്നു ; കേരളത്തിൽ 3 ദിവസം മഴയ്ക്ക് സാധ്യത

> **Lead Summary:** (www.panoornews.in0പുതുവർഷത്തിലെ ആദ്യ അതിതീവ്ര ന്യൂനമർദം രൂപപ്പെടുന്നു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായിസ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം നിലവിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. ഈ തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെട്ട് അതി തീവ്രന്യൂനമർദമായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

## Article Content

(www.panoornews.in0പുതുവർഷത്തിലെ ആദ്യ അതിതീവ്ര ന്യൂനമർദം രൂപപ്പെടുന്നു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായിസ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം നിലവിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. ഈ തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെട്ട് അതി തീവ്രന്യൂനമർദമായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

48 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിക്കാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ 3 ദിവസം (ജനുവരി 9 , 10, 11) മഴ സാധ്യത ശക്തമായിരിക്കും. ജനുവരി 10 ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും കേരളത്തിൽ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335321/first-extremely-severe-depression-of-2026-forms-rain-likely-in-kerala-for-3-days)