---
title: "ചമ്പാട് അരയാക്കൂലിൽ വാഹന പരിശോധനക്കിടെ നിരോധിത  ലഹരിവസ്തുക്കൾ പിടികൂടി ; ഒരാൾ അറസ്റ്റിൽ "
english_title: "Prohibited drugs seized during vehicle inspection in Arayakulil, Chambad; One arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335156/prohibited-drugs-seized-during-vehicle-inspection-in-arayakulil-chambad-one-arrested"
published_at: "2026-01-07T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e1efeb1800_Untitled-3_copy.jpg"
keywords: []
---

# ചമ്പാട് അരയാക്കൂലിൽ വാഹന പരിശോധനക്കിടെ നിരോധിത  ലഹരിവസ്തുക്കൾ പിടികൂടി ; ഒരാൾ അറസ്റ്റിൽ 

> **Lead Summary:** ചമ്പാട്: കൂത്ത്പറമ്പ് സർക്കിൾ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. കൽക്കട്ട സ്വദേശി മുഷ്താഖ് ആലത്തെ അറസ്റ്റു ചെയ്തു.ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് കൂത്ത്പറമ്പ് സർക്കിൾ എക്സൈസ് സംഘം ചമ്പാട് അരയാക്കൂലിൽ വാഹന പരിശോധന നടത്തിയത്.

## Article Content

ചമ്പാട്: കൂത്ത്പറമ്പ് സർക്കിൾ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. കൽക്കട്ട സ്വദേശി മുഷ്താഖ് ആലത്തെ അറസ്റ്റു ചെയ്തു.ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് കൂത്ത്പറമ്പ് സർക്കിൾ എക്സൈസ് സംഘം ചമ്പാട് അരയാക്കൂലിൽ വാഹന പരിശോധന നടത്തിയത്.

തലശേരി - പാനൂർ റൂട്ടിലോടുന്ന KL 57 F 0956 നമ്പർ അനജ് ബസിൽ നിന്നുമാണ് മുഷ്താഖ് ആലത്തെ പിടികൂടിയത്. ഹൻസ്,പാൻപരാഗ്, എന്നിവക്ക് പുറമെ പുതിയതരം ലഹരി മരുന്നു പായ്ക്കറ്റുകളും ഇയാളിൽ നിന്നും പിടികൂടി.

പ്രിവന്റീവ് ഓഫീസർ സി.സി ഷാജി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വി.സതീശൻ, കെ.ബിജു, എൻ.കെ പ്രസൂൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പാനൂർ മേഖലയിലെ അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനാണ് ലഹരി വസ്തുക്കൾ എത്തിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോട്പ വകുപ്പ് ചുമത്തി പ്രതിക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335156/prohibited-drugs-seized-during-vehicle-inspection-in-arayakulil-chambad-one-arrested)