---
title: "പിണറായിയിൽ വൻ രാസലഹരി വേട്ട ; 32 ഗ്രാം MDMA യുമായി 2 ഇതര സംസ്ഥാന തൊഴിലാളികൾ എക്സൈസിൻ്റെ പിടിയിൽ"
english_title: "Major drug bust in Pinarayi; 2 foreign workers caught by excise with 32 grams of MDMA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335149/major-drug-bust-in-pinarayi-2-foreign-workers-caught-by-excise-with-32-grams-of-mdma"
published_at: "2026-01-07T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e18fa4fb50_Untitled-2_copy.jpg"
keywords: []
---

# പിണറായിയിൽ വൻ രാസലഹരി വേട്ട ; 32 ഗ്രാം MDMA യുമായി 2 ഇതര സംസ്ഥാന തൊഴിലാളികൾ എക്സൈസിൻ്റെ പിടിയിൽ

> **Lead Summary:** പിണറായി: പിണറായി എക്സൈസ് ഇൻസ്പെക്ടർ കെ.എസ് കണ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അതി മാരക രാസലഹരിയുമായി 2 ആസ്സാം സ്വദേശികൾ പിടിയിലായത്.സഹിദുൾ ഇസ്ലാം , മൊഗിബാർ അലി എന്നിവരാണ് പിടിയിലായത്.

## Article Content

പിണറായി: പിണറായി എക്സൈസ് ഇൻസ്പെക്ടർ കെ.എസ് കണ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അതി മാരക രാസലഹരിയുമായി 2 ആസ്സാം സ്വദേശികൾ പിടിയിലായത്.സഹിദുൾ ഇസ്ലാം , മൊഗിബാർ അലി എന്നിവരാണ് പിടിയിലായത്.

എക്സൈസ്കമ്മീഷണർ സക്വാഡംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ് എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

രാസ ലഹരി വിൽപ്പനക്കായി ഇതര സംസ്ഥാന തൊഴിലാളികൾ അഞ്ചരക്കണ്ടി ഭാഗത്ത് എത്തുമെന്ന വിവരത്തിൽ കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡിൻ്റെ സഹായവും ലഭിച്ചിരുന്നു. ആസ്സമിൽ നിന്നും

ലഹരി മരുന്നുകൾ ഇതര സംസ്ഥാന തൊഴിലാളികൾ വഴി എത്തിച്ചുള്ള ഉപയോഗവും , വിൽപ്പനയും വ്യാപകമായതിനാൽ കർശന പരിശോധനയാണ് എക്സൈസ് നടത്തി വരുന്നത് .

പാർട്ടിയിൽ പിണറായി എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ സി. പ്രമോദ് കുമാർ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ് ,കെ ബിനീഷ് , പ്രിവൻ്റീവ് ഓഫീസർമാരായ ബാബു ജയേഷ്, യു സ്മിനീഷ് , വനിത സിവിൽ എക്സൈസ് ഓഫീസർ കെ കാവ്യ എന്നിവരുമുണ്ടായിരുന്നു. NDPS Act 22(b), 29 പ്രകാരം പിടിയിലായ പ്രതികളെ ACJM തലശ്ശേരിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സതീഷ് കുമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335149/major-drug-bust-in-pinarayi-2-foreign-workers-caught-by-excise-with-32-grams-of-mdma)