---
title: "മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറി ;  ബിജെപിക്കെതിരെ അരയാക്കൂലിൽ  പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ്  കമ്മിറ്റിയുടെ പ്രതിഷേധ ധർണ"
english_title: "Mahatma Gandhi Employment Guarantee Scheme sabotaged; Pannyannur Mandal Congress Committee holds protest dharna against BJP in Arayakul"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335022/mahatma-gandhi-employment-guarantee-scheme-sabotaged-pannyannur-mandal-congress-committee-holds-protest-dharna-against-bjp-in-arayakul"
published_at: "2026-01-06T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695cf97d324ed_Untitled-1_copy.jpg"
keywords: []
---

# മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറി ;  ബിജെപിക്കെതിരെ അരയാക്കൂലിൽ  പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ്  കമ്മിറ്റിയുടെ പ്രതിഷേധ ധർണ

> **Lead Summary:** മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച ബിജെ. പി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പന്ന്യന്നൂര്‍ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അരയാക്കൂലില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച ബിജെ. പി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പന്ന്യന്നൂര്‍ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അരയാക്കൂലില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

വരാനിരിക്കുന്ന പ്രക്ഷോഭ പരിപാടികളില്‍ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുക്കണമെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ. ശശിധരന്‍ മാസ്റ്റർ ആഹ്വാനം ചെയ്തു.

കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് അംഗങ്ങളായ ദിനേശന്‍ പച്ചോള്‍, കെ. പി. പ്രഭാകരന്‍, പന്ന്യന്നൂര്‍ മണ്ഡലം സെക്രട്ടറി എം.കെ. പ്രേമന്‍ എന്നിവര്‍ പ്രസംഗിച്ചു. പന്ന്യന്നൂര്‍ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ഭാര്‍ഗവന്‍ മാസ്റ്റർ അധ്യക്ഷത വഹിച്ചുവി. പി. മോഹനന്‍ മാസ്റ്റർ, പി. രാജന്‍ എന്നിവർ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335022/mahatma-gandhi-employment-guarantee-scheme-sabotaged-pannyannur-mandal-congress-committee-holds-protest-dharna-against-bjp-in-arayakul)