---
title: "ചമ്പാട് കൂരാറയിൽ ഫർണിച്ചർ ഷോപ്പിൽ തീപ്പിടുത്തം ; ഉടൻ തീയണക്കാനായതിനാൽ വൻ ദുരന്തമൊഴിവായി"
english_title: "Fire breaks out at furniture shop in Kurara, Chambad; A major tragedy was averted as the fire was extinguished quickly"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334903/fire-breaks-out-at-furniture-shop-in-kurara-chambad-a-major-tragedy-was-averted-as-the-fire-was-extinguished-quickly"
published_at: "2026-01-06T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695c6d6f0073d_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് കൂരാറയിൽ ഫർണിച്ചർ ഷോപ്പിൽ തീപ്പിടുത്തം ; ഉടൻ തീയണക്കാനായതിനാൽ വൻ ദുരന്തമൊഴിവായി

> **Lead Summary:** ചമ്പാട്: ചമ്പാട് കൂരാറ സ്വദേശി നെല്ലിയുള്ളതിൽ പികെ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള തുഷാര ഫർണിച്ചറിലാണ് തീപ്പിടുത്തമുണ്ടായത്. പുലർച്ചെ 2.30നാണ് സംഭവം.

## Article Content

ചമ്പാട്: ചമ്പാട് കൂരാറ സ്വദേശി നെല്ലിയുള്ളതിൽ പികെ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള തുഷാര ഫർണിച്ചറിലാണ് തീപ്പിടുത്തമുണ്ടായത്. പുലർച്ചെ 2.30നാണ് സംഭവം.

വഴിയാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാനൂർ ഫയർഫോഴ്സാണ് തീയണച്ചത്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഉടൻ തീയണക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സിഗരറ്റ് കുറ്റിയിൽ നിന്നോ മറ്റോ ആകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334903/fire-breaks-out-at-furniture-shop-in-kurara-chambad-a-major-tragedy-was-averted-as-the-fire-was-extinguished-quickly)