---
title: "പാനൂർ നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ  യുഡിഎഫിന് നേട്ടം ; അക്കിടി പറ്റി എൽഡിഎഫ് "
english_title: " UDF gains in Panur Municipality Standing Committee elections; LDF loses"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334895/udf-gains-in-panur-municipality-standing-committee-elections-ldf-loses"
published_at: "2026-01-05T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695bef455a0d2_Untitled-5_copy.jpg"
keywords: []
---

# പാനൂർ നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ  യുഡിഎഫിന് നേട്ടം ; അക്കിടി പറ്റി എൽഡിഎഫ് 

> **Lead Summary:** പാനൂർ: ജനറൽ വിഭാഗത്തിൽ സ്റ്റാൻ്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുക്കാൻ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞും നോമിനേഷൻ കൊടുക്കാൻ മറന്നത് കാരണം യുഡിഎഫ് അംഗങ്ങൾ എതിരില്ലാതെ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

പാനൂർ: ജനറൽ വിഭാഗത്തിൽ സ്റ്റാൻ്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുക്കാൻ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞും നോമിനേഷൻ കൊടുക്കാൻ മറന്നത് കാരണം യുഡിഎഫ് അംഗങ്ങൾ എതിരില്ലാതെ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

സംവരണ വനിത വിഭാഗത്തിലെ സ്റ്റാൻ്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിന് ശേഷം ജനറൽ വിഭാഗത്തിലെ തിരഞ്ഞെടുപ്പിലേക്ക്

കടക്കുമ്പോഴാണ് ഇടതുപക്ഷത്തിൻ്റെ പണി പാളിയത് . രാവിലെ 10.30 നും 11 നുമിടയിൽ റിട്ടേണിംഗ് ഓഫീസർക്ക് നൽകേണ്ട അപേക്ഷ 11മണിക്ക് ശേഷം നൽകിയതാണ് മൽസരത്തിനുള്ള സാധ്യതയില്ലാതാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334895/udf-gains-in-panur-municipality-standing-committee-elections-ldf-loses)