---
title: "പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകളും, വടിവാളും കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "Ice cream containers and a sword suspected to be a bomb were found in Panur; Police have started an investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334885/ice-cream-containers-and-a-sword-suspected-to-be-a-bomb-were-found-in-panur-police-have-started-an-investigation"
published_at: "2026-01-05T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695bd728b63ba_download_(2).jfif"
keywords: []
---

# പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകളും, വടിവാളും കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** പാനൂർ: പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകളും, വടിവാളും കണ്ടെത്തി. തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിലാണ് എട്ട് കണ്ടെയ്നറുകൾ കണ്ടെത്തിയത്.

## Article Content

പാനൂർ: പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകളും, വടിവാളും കണ്ടെത്തി. തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിലാണ് എട്ട് കണ്ടെയ്നറുകൾ കണ്ടെത്തിയത്.

പാനൂർ പൊലീസ് സ്ഥലത്തെത്തി ഐസ്ക്രീം കണ്ടെയ്നറുകൾ സ്റ്റേഷനിലേക്ക് മാറ്റി. നാളെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധിച്ചാൽ മാത്രമെ ബോംബെന്ന് ഉറപ്പിക്കാനാകൂവെന്ന് പാനൂർ സി.ഐ എം വി ഷിജു പറഞ്ഞു.. ഐസ്ക്രീം കണ്ടെയ്നറുകൾക്കൊപ്പം കണ്ടെത്തിയ വടിവാളും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334885/ice-cream-containers-and-a-sword-suspected-to-be-a-bomb-were-found-in-panur-police-have-started-an-investigation)