---
title: "പാനൂർ മേഖലയുടെ  ഉറക്കം കെടുത്തിയ ക്ഷേത്ര മോഷ്ടാവ് ഒടുവിൽ പിടിയിൽ ; അറസ്റ്റിലായത് മംഗലാപുരത്ത് വച്ച്"
english_title: "The temple thief who disturbed the sleep of the Panur region has finally been caught; he was arrested in Mangalore."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334770/the-temple-thief-who-disturbed-the-sleep-of-the-panur-region-has-finally-been-caught-he-was-arrested-in-mangalore"
published_at: "2026-01-05T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b4fb1182d8_Untitled-5_copy.jpg"
keywords: []
---

# പാനൂർ മേഖലയുടെ  ഉറക്കം കെടുത്തിയ ക്ഷേത്ര മോഷ്ടാവ് ഒടുവിൽ പിടിയിൽ ; അറസ്റ്റിലായത് മംഗലാപുരത്ത് വച്ച്

> **Lead Summary:** പാനൂർ:

## Article Content

പാനൂർ:

നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ ഭണ്ഡാര മോഷ്ടാവ് ഒടുവിൽ പിടിയിൽ. കോഴിക്കോട് സ്വദേശി കുഞ്ഞിക്കണ്ടി അബ്ദുള്ള (60) ആണ് പിടിയിലായത്.സി.ഐ എം വി ഷീജുവിൻ്റെ നേതൃത്വത്തിൽ ,എസ്.ഐമാരായ പി.ആർ ശരത്ത്, മരിയ പ്രിൻസ്, എ.എസ്.ഐ നിവേദ്, ബൈജു, എസ്.സി.പി.ഒ ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ മംഗലാപുരത്ത് വച്ച് പിടികൂടിയത്.

പുത്തൂർ കുയിമ്പിൽ ക്ഷേത്രം എലാങ്കോട് ശ്രീ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രം, ചെറുപ്പറമ്പ് പുറ്റുവൻ കാവ് ഭഗവതി ക്ഷേത്രം, പൂക്കോം കല്ലുള്ള പുനത്തിൽ ക്ഷേത്രം, തൂവ്വക്കുന്ന് അയ്യപ്പമഠം തുടങ്ങി വിവിധയിടങ്ങളിൽ പ്രതി ക്ഷേത്ര മോഷണങ്ങൾ നടത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ് ക്ഷേത്ര മോഷണക്കേസ് രജിസ്റ്റർ ചെയ്ത വിവിധ സ്റ്റേഷനുകളിൽ നിന്നും പാനൂർ സ്റ്റേഷനിലേക്ക് പൊലീസുകാരെത്തുന്നുണ്ട്. എടച്ചേരി, കുറ്റ്യാടി സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334770/the-temple-thief-who-disturbed-the-sleep-of-the-panur-region-has-finally-been-caught-he-was-arrested-in-mangalore)