---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുച്ചക്ര വാഹന  വിതരണം നടത്തി. "
english_title: "Panur Block Panchayat included three-wheeler distribution in the 2025-26 annual plan."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334759/panur-block-panchayat-included-three-wheeler-distribution-in-the-2025-26-annual-plan"
published_at: "2026-01-05T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b490760c9d_Untitled-3_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുച്ചക്ര വാഹന  വിതരണം നടത്തി. 

> **Lead Summary:** പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുച്ചക്ര വിതരണം നടത്തി.4,60,000 രൂപ വകയിരുത്തി നാല് മുച്ചക്ര വാഹനങ്ങളാണ് വിതരണം ചെയ്തത്.

## Article Content

പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുച്ചക്ര വിതരണം നടത്തി.4,60,000 രൂപ വകയിരുത്തി നാല് മുച്ചക്ര വാഹനങ്ങളാണ് വിതരണം ചെയ്തത്.

ഉപഭോക്താക്കളായ അഷ്റഫ് ചാത്തോത്ത്, ടി. റിജില, മുഹമ്മദ് നിർഷാദ്, എ. രേഷ്മ എന്നിവർക്ക് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. പ്രസീത താക്കോൽ കൈമാറി. വൈസ് പ്രസിഡണ്ട് കെ.സുധീഷ് അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി. ഉദയൻ മാസ്റ്റർ, പി.സതി, എ. സംഗീത, എ.ഉഷ, കെ.എം രാജേഷ്, കെ.കെ പ്രസന്നി, പി.സാബിറ, ഫൈസാന, മുൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ എന്നിവർ സംസാരിച്ചു. ബി ഡി ഒ - ടി.ഡി തോമസ് സ്വാഗതവും, സിഡിപിഒ പി.വി ആശാലത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334759/panur-block-panchayat-included-three-wheeler-distribution-in-the-2025-26-annual-plan)