---
title: "എസ്.എസ്.കെ ചൊക്ലി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള കൂട്ട് ദ്വിദിന ക്യാമ്പിന് തുടക്കം"
english_title: "A two-day joint camp for differently-abled children begins under the leadership of SSK Chokli BRC"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334449/a-two-day-joint-camp-for-differently-abled-children-begins-under-the-leadership-of-ssk-chokli-brc"
published_at: "2026-01-02T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6957c58c4ca4c_Untitled-3_copy.jpg"
keywords: []
---

# എസ്.എസ്.കെ ചൊക്ലി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള കൂട്ട് ദ്വിദിന ക്യാമ്പിന് തുടക്കം

> **Lead Summary:** പാനൂർ:സമഗ്രശിക്ഷ കേരളം ചൊക്ലി ബി.ആർ.സി യുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി നടത്തുന്ന കൂട്ട് ദ്വിദിന ക്യാമ്പിന് തുടക്കമായി. നിടുമ്പ്രം മടപ്പുര കലാഭവനിലാണ് ക്യാമ്പ് നടക്കുന്നത്.പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചൊക്ലി പഞ്ചായത്ത് അംഗം

## Article Content

പാനൂർ:സമഗ്രശിക്ഷ കേരളം ചൊക്ലി ബി.ആർ.സി യുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി നടത്തുന്ന കൂട്ട് ദ്വിദിന ക്യാമ്പിന് തുടക്കമായി. നിടുമ്പ്രം മടപ്പുര കലാഭവനിലാണ് ക്യാമ്പ് നടക്കുന്നത്.പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചൊക്ലി പഞ്ചായത്ത് അംഗം

കെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ചൊക്ലി ബി.പി.സി - എ.പി ലത പദ്ധതി വിശദീകരിച്ചു. കണ്ണൂർ ഡിപിഒ ഡോ.പി.കെ സബിത്ത് വിശിഷ്ഠാതിഥിയായി.

ചൊക്ലി പഞ്ചായത്ത് അംഗം പി. മിനി, പാനൂർ നഗരസഭാ കൗൺസിലർ കെ. തൃപ്തി , എച്ച് എം ഫോറം പ്രതിനിധി എംപി റസിയ എന്നിവർ സംസാരിച്ചു. കലാഭവൻ പ്രസിഡന്റ് വി.പി സന്തോഷ് കുമാർ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ പി. ശ്രീലത നന്ദിയും പറഞ്ഞു. ജനപ്രതിനിധികളുമായി സംവാദം, പാട്ടരങ്ങ്, ഗണിതമൂല, ക്യാമ്പ് ഫയർ, പ്രകൃതി നടത്തം, സംഗീത സായാഹ്നം, നിർമ്മാണ മൂല, കളിയിടം, പഠനയാത്ര തുടങ്ങി വിവിധ സെഷനുകൾ ക്യാമ്പിൻ്റെ ഭാഗമായി നടത്തുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334449/a-two-day-joint-camp-for-differently-abled-children-begins-under-the-leadership-of-ssk-chokli-brc)