---
title: "പാനൂരിൽ നവമാധ്യമത്തിലൂടെ പരിചയപ്പെട്ട 12കാരിയെ പട്ടാപ്പകൽ പണിതീരാത്ത  കെട്ടിടത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ചു ; 17 കാരനെതിരെ കേസെടുത്ത്  പൊലീസ്"
english_title: "A 12-year-old girl, whom she met through social media, was taken inside an unfinished building in broad daylight and raped in Panur; Police have registered a case against a 17-year-old"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334418/a-12-year-old-girl-whom-she-met-through-social-media-was-taken-inside-an-unfinished-building-in-broad-daylight-and-raped-in-panur-police-have-registered-a-case-against-a-17-year-old"
published_at: "2026-01-02T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695798643421c_tgtgtgt.jpg"
keywords: []
---

# പാനൂരിൽ നവമാധ്യമത്തിലൂടെ പരിചയപ്പെട്ട 12കാരിയെ പട്ടാപ്പകൽ പണിതീരാത്ത  കെട്ടിടത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ചു ; 17 കാരനെതിരെ കേസെടുത്ത്  പൊലീസ്

> **Lead Summary:**  പാനൂർ : നവ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പന്ത്രണ്ടുകാരിയെ വിളിച്ചുവരുത്തി പട്ടാപ്പകൽ പീഡിപ്പിച്ച പതിനേഴുകാരനെതിരെ കേസ്. പാനൂരിൽ ബസ് സ്റ്റാൻഡിന് സമീപം പണി തീരാത്ത കെട്ടിടത്തിൽ വച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

## Article Content

 പാനൂർ : നവ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പന്ത്രണ്ടുകാരിയെ വിളിച്ചുവരുത്തി പട്ടാപ്പകൽ പീഡിപ്പിച്ച പതിനേഴുകാരനെതിരെ കേസ്. പാനൂരിൽ ബസ് സ്റ്റാൻഡിന് സമീപം പണി തീരാത്ത കെട്ടിടത്തിൽ വച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഡിസംബർ 29ന് രാവിലെ പത്തിനായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നാണ് വിവരം. രക്ഷിതാക്കൾ അറിഞ്ഞതോടെയാണ് പരാതി നൽകിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334418/a-12-year-old-girl-whom-she-met-through-social-media-was-taken-inside-an-unfinished-building-in-broad-daylight-and-raped-in-panur-police-have-registered-a-case-against-a-17-year-old)