---
title: "പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ്  രക്ത ദാന ക്യാമ്പ് നടത്തി ; 40 ഓളം പേർ രക്തദാനം നടത്തി"
english_title: "NSS unit conducted a blood donation camp at PRM Kolavallur Higher Secondary School; around 40 people donated blood"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334405/nss-unit-conducted-a-blood-donation-camp-at-prm-kolavallur-higher-secondary-school-around-40-people-donated-blood"
published_at: "2026-01-02T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695790aa679ed_Untitled-1_copy.jpg"
keywords: []
---

# പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ്  രക്ത ദാന ക്യാമ്പ് നടത്തി ; 40 ഓളം പേർ രക്തദാനം നടത്തി

> **Lead Summary:** കൊളവല്ലൂർ: പിആർഎം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. വാർഡ് മെമ്പർ കെ പി രാജേഷ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

## Article Content

കൊളവല്ലൂർ: പിആർഎം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. വാർഡ് മെമ്പർ കെ പി രാജേഷ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മിനി കെ.ടി അധ്യക്ഷത വഹിച്ചു. മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്കിലെ ഡോ.ആർഷ,അരുൺ , സ്കൂൾ സ്റ്റാഫ് പ്രതിനിധി ബ്ലഡ് ഡോണേർസ് കേരള രക്ഷാധികാരി വത്സരാജ് മണലാട്ട് , സിഷ കെ , അദ്വൈത ആർ.വി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

എൻ എസ് എസ് വളണ്ടിയർ ലീഡർ ദേവഹിത സ്വാഗതവും സന്മയ നന്ദിയും പറഞ്ഞു. രാവിലെ 10 മണിക്ക് ആരംഭിച്ച രക്തദാന ക്യാമ്പിൽ മാനസ ഗ്രാമത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുമായി ഏകദേശം നാല്പതോളം പേർ രക്തദാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334405/nss-unit-conducted-a-blood-donation-camp-at-prm-kolavallur-higher-secondary-school-around-40-people-donated-blood)