---
title: "ന്യൂ മാഹിയിൽ ഒരാൾ  കൊല്ലപ്പെട്ട നിലയിൽ ;   മരണം തലക്ക് അടിയേറ്റ്,  മൃതദേഹം  തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി"
english_title: "One person found murdered in New Mahe; Death due to head injury, body shifted to Thalassery Govt. Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334337/one-person-found-murdered-in-new-mahe-death-due-to-head-injury-body-shifted-to-thalassery-govt-hospital"
published_at: "2026-01-02T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6957599e67def_Untitled-2_copy.jpg"
keywords: []
---

# ന്യൂ മാഹിയിൽ ഒരാൾ  കൊല്ലപ്പെട്ട നിലയിൽ ;   മരണം തലക്ക് അടിയേറ്റ്,  മൃതദേഹം  തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി

> **Lead Summary:** ന്യൂ മാഹി: ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം സ്കൈ ബോൺ ട്രാവൽസിന്റെ വരാന്തയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. തലക്ക് പരിക്കേറ്റ നിലയിലാണ് മൃതദേഹം.

## Article Content

ന്യൂ മാഹി: ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം സ്കൈ ബോൺ ട്രാവൽസിന്റെ വരാന്തയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. തലക്ക് പരിക്കേറ്റ നിലയിലാണ് മൃതദേഹം.

സംഭവത്തെ തുടർന്ന് ന്യൂ മാഹി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം തുടർ നടപടികൾക്കായി തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334337/one-person-found-murdered-in-new-mahe-death-due-to-head-injury-body-shifted-to-thalassery-govt-hospital)