---
title: "മട്ടന്നൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തി  പിടിയിലായ നവാസ് ലക്ഷണമൊത്ത വിവാഹ തട്ടിപ്പുവീരൻ ; കൂത്ത്പറമ്പ് എ.സി.പി എംപി ആസാദിൻ്റെ അന്വേഷണ മികവിന്  മറ്റൊരു പൊൻ തൂവൽ കൂടി"
english_title: "Nawaz, a notorious marriage fraudster, was arrested after breaking into a house in Mattannur and robbing it; Another golden feather for the investigative excellence of Koothparamba ACP MP Azad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334302/nawaz-a-notorious-marriage-fraudster-was-arrested-after-breaking-into-a-house-in-mattannur-and-robbing-it-another-golden-feather-for-the-investigative-excellence-of-koothparamba-acp-mp-azad"
published_at: "2026-01-02T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695732c06b747_Untitled-1_copy.jpg"
keywords: []
---

# മട്ടന്നൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തി  പിടിയിലായ നവാസ് ലക്ഷണമൊത്ത വിവാഹ തട്ടിപ്പുവീരൻ ; കൂത്ത്പറമ്പ് എ.സി.പി എംപി ആസാദിൻ്റെ അന്വേഷണ മികവിന്  മറ്റൊരു പൊൻ തൂവൽ കൂടി

> **Lead Summary:** മട്ടന്നൂരിൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ്റെ ആഭരണങ്ങളും, 10,000 രൂപയും കവർച്ച ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.

## Article Content

മട്ടന്നൂരിൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ്റെ ആഭരണങ്ങളും, 10,000 രൂപയും കവർച്ച ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.

കൊല്ലം സ്വദേശിയും പാലക്കാട് അലനെല്ലൂർ വട്ടമനപുരത്ത് താമസക്കാരനുമായ കൊളത്തനോടൻ ഹൗസിൽ എം. നവാസ് (55) ആണ് പിടിയിലായത്. കൂത്തുപറമ്പ് എ.സി.പി: എം.പി ആസാദിൻ്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ മട്ടന്നൂർ എസ്.ഐ: സി.പി ലിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

എടയന്നൂർ തെരൂർ പൗർണമിയിലെ ടി. നാരായണന്റെ വീട്ടിലാണ് കവർച്ച നടന്നത്. 21ന് രാവിലെ വീട് പൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോയ നാരായണനും കുടുംബവും 28ന് വൈകുന്നേരം തിരിച്ചെത്തിയ പ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് പോലീ സിന് കവർച്ചക്കാരനെക്കുറിച്ച് സൂചന ലഭിച്ചത്.

23ന് രാത്രി 11.30നും 24ന് പുലർച്ചെ 1.30നും ഇടയിൽ കവർച്ച നടത്തുന്നതിൻ്റെ ദൃശ്യമാണ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ജൂലായിൽ മലപ്പുറം കാളികാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പള്ളിയിൽ കയറി 80,000 രൂപ കവർച്ച ചെയ്ത കേസിൽ ഇയാൾ അവിടെ പിടിയിലായിരു ന്നുവെന്ന വിവരം പോലീസിന് ലഭിച്ചു. ഈ കേസിൽ സപ്‌തംബറിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു.

വിവാഹത്തട്ടിപ്പ് വീരൻകൂടി യാണ് നവാസ്, കൊല്ലത്ത് നിന്ന് ഉരുവച്ചാലിൽ എത്തി അവിടെ ഒരു സ്ത്രീയെ വിവാഹം കഴിച്ച് ഏറെക്കാലം താമസിച്ചിരുന്നു.അഞ്ച് വർഷം മുമ്പ് മുങ്ങുകയാ ഈ ബന്ധത്തിൽ രണ്ട് കുട്ടികളു മുണ്ട്. പിന്നീട് അവിടെ നിന്ന് നേരെ പാലക്കാടെത്തി അവിടെ വിവാഹം കഴിച്ച് കുറേ കാലം താമസമാക്കി. തുടർന്നാണ് മലപ്പുറം കാളികാവിൽ എത്തി അവിടെ പരിചയപ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ചത്.

ഏഴ് മാസത്തോളം അവിടെ താമസിക്കുന്നതിനിടെയാണ് കാളികാവ് പള്ളിയിൽ കവർച്ച നടത്തിയതും പോലീസിൻ്റെ പിടിയിലാവുകയും ചെയ്തത്. ജാമ്യത്തിലിറങ്ങിയ ശേഷം മട്ടന്നൂരിൽ എത്തി കവർച്ച നടത്തുകയായിരുന്നു. കവർച്ചക്കു ശേഷം കർണ്ണാടക ഭാഗത്തേക്കാണ് ഇയാൾ മുങ്ങിയ തെന്നായിരുന്നു വിവരം.

പോലീസ് നവാസിനായി വലവിരിച്ചിരിക്കെ ഇന്ന് പുലർച്ചെ മൈസൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായി രുന്ന കെ.എസ്.ആർ.ടി.സി ബസിൽ നവാസ് ഉണ്ടെന്ന സൂചന ലഭിച്ചു. പോലീസ് സംഘം മാനന്തവാടിയിൽ ബസ് തടഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖ പ്പെടുത്തി.

എ.എസ്.ഐ: ജോബി, സി. പി.ഒമാരായ രതീഷ്, ഷംസീർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334302/nawaz-a-notorious-marriage-fraudster-was-arrested-after-breaking-into-a-house-in-mattannur-and-robbing-it-another-golden-feather-for-the-investigative-excellence-of-koothparamba-acp-mp-azad)