---
title: "മാഹി അഴിയൂരിൽ  നാടിന് കുടിവെള്ള പദ്ധതി സമർപ്പിച്ച് പിതാവ് മകൻ്റെ വിവാഹ ചടങ്ങ് പുണ്യകർമ്മമാക്കി "
english_title: "Father dedicates drinking water project to the nation in Mahe Azhiyur, turns son's wedding ceremony into a holy event"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334284/father-dedicates-drinking-water-project-to-the-nation-in-mahe-azhiyur-turns-sons-wedding-ceremony-into-a-holy-event"
published_at: "2026-01-01T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695699d57f489_Untitled-3_copy.jpg"
keywords: []
---

# മാഹി അഴിയൂരിൽ  നാടിന് കുടിവെള്ള പദ്ധതി സമർപ്പിച്ച് പിതാവ് മകൻ്റെ വിവാഹ ചടങ്ങ് പുണ്യകർമ്മമാക്കി 

> **Lead Summary:** മാഹി:വിവാഹ / സൽക്കാര ആഘോഷങ്ങൾക്ക് കോടികൾ ധൂർത്തടിക്കുന്ന വർത്തമാനകാലത്ത്, മകൻ്റെ വിവാഹ ചിലവിൻ്റെ ഗണ്യമായ സംഖ്യ ചിലവഴിച്ച് പിതാവ് സ്വന്തംനാട്ടിലെ പാവപ്പെട്ടവരുടെ ചിരകാലാഭിലാഷമായ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തി. അഴിയൂരിലെ മറിയാസിൽ റഹീം മറിയാസിൻ്റെയും, മഹനാസ് മനയത്തിൻ്റേയും മകൻ അഡ്വ: മുഹമ്മദ് റിഹാൻ റഹീമിൻ്റേയും, സുനിൽ സലീം കാഞ്ഞിരാലയുടേയും, ഡോ: ഷാഹിന മട്ടുമ്മന്തോടിയുടേയും മകൾ അഡ്വ: ആയിഷ സാൽവയുടേയും വിവാഹത്തോടനുബന്ധിച്ചാണ് ഒരു നാടിനാകെ അനുഗ്രഹമായിത്തീർന്ന കുടിനീർ പദ്ധതി നടപ്പിലാക്കിയത്.

## Article Content

മാഹി:വിവാഹ / സൽക്കാര ആഘോഷങ്ങൾക്ക് കോടികൾ ധൂർത്തടിക്കുന്ന വർത്തമാനകാലത്ത്, മകൻ്റെ വിവാഹ ചിലവിൻ്റെ ഗണ്യമായ സംഖ്യ ചിലവഴിച്ച് പിതാവ് സ്വന്തംനാട്ടിലെ പാവപ്പെട്ടവരുടെ ചിരകാലാഭിലാഷമായ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തി. അഴിയൂരിലെ മറിയാസിൽ റഹീം മറിയാസിൻ്റെയും, മഹനാസ് മനയത്തിൻ്റേയും മകൻ അഡ്വ: മുഹമ്മദ് റിഹാൻ റഹീമിൻ്റേയും, സുനിൽ സലീം കാഞ്ഞിരാലയുടേയും, ഡോ: ഷാഹിന മട്ടുമ്മന്തോടിയുടേയും മകൾ അഡ്വ: ആയിഷ സാൽവയുടേയും വിവാഹത്തോടനുബന്ധിച്ചാണ് ഒരു നാടിനാകെ അനുഗ്രഹമായിത്തീർന്ന കുടിനീർ പദ്ധതി നടപ്പിലാക്കിയത്.

പൂഴിത്തല മുതൽഅഴിയൂർ നീതി സ്റ്റോർ വരെയുള്ള തീരദേശത്തെ പാവപ്പെട്ട ഇരുന്നൂറോളം കുടുംബങ്ങൾക്കായാണ് കുടിവെള്ള പദ്ധതി സമർപ്പിച്ചത്.ശുദ്ധജലക്ഷാമം രൂക്ഷമായ കടലോര മേഖലയിലെ ജനങ്ങൾക്ക് ശാശ്വതമായി കുടിവെള്ളമെത്തിക്കുന്ന ഈ പദ്ധതി

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ന്യൂ മാഹി ലോറൽ ഗാർഡനിൽ നടന്ന ചടങ്ങിൽ സമർപ്പിച്ചത്.രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334284/father-dedicates-drinking-water-project-to-the-nation-in-mahe-azhiyur-turns-sons-wedding-ceremony-into-a-holy-event)