---
title: "കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയൊ കാണിച്ചെന്ന കേസിൽ അധ്യാപകനെ വെറുതെ വിട്ടു."
english_title: "A teacher in Kannur was acquitted in the case of showing an obscene video to underage female students."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334281/a-teacher-in-kannur-was-acquitted-in-the-case-of-showing-an-obscene-video-to-underage-female-students"
published_at: "2026-01-01T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69569158da32e_images.jfif"
keywords: []
---

# കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയൊ കാണിച്ചെന്ന കേസിൽ അധ്യാപകനെ വെറുതെ വിട്ടു.

> **Lead Summary:** പ്രായപൂർത്തിയാ വാത്ത രണ്ട് പെൺകുട്ടികൾക്ക് അശ്ലീല വീഡിയോ കാണിച്ചുകൊടുത്തെന്ന പരാതിയിൽ എടക്കാട് പോലീസ് ചാർജ് ചെയ്ത രണ്ട് കേസുകളിൽ അധ്യാപകനെ പോക്സോ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു.

## Article Content

പ്രായപൂർത്തിയാ വാത്ത രണ്ട് പെൺകുട്ടികൾക്ക് അശ്ലീല വീഡിയോ കാണിച്ചുകൊടുത്തെന്ന പരാതിയിൽ എടക്കാട് പോലീസ് ചാർജ് ചെയ്ത രണ്ട് കേസുകളിൽ അധ്യാപകനെ പോക്സോ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു.

തോട്ടട ഗവ.വൊക്കേ ഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ സുഭാഷിനെ(42)യാണ് കോടതി കുറ്റവിമുക്തനാക്കിയത്. അധ്യാപകനിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത ഫോൺ ഫോറൻസിക് ലാബിൽ പരിശോധന നടത്തിയപ്പോൾ ഇത്തരത്തിലുള്ള അശ്ലീല വീഡിയോകൾ കണ്ടെത്താൻ കഴിഞ്ഞിരു ന്നില്ല.

2024 ഒക്ടോബർ 17 നാണ് പരാതിക്കാധാരമായ സംഭവം. പ്രതിക്ക് വേണ്ടി മുൻപബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.വി.ജെ.മാത്യു ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334281/a-teacher-in-kannur-was-acquitted-in-the-case-of-showing-an-obscene-video-to-underage-female-students)