---
title: "മാരക ലഹരി മരുന്നുമായി പിടിയിലായ യുവാവ് അക്രമാസക്തനായി സിവിൽ എക്സൈസ് ഓഫീസറുടെ മൂക്കടിച്ചു തകർത്തു"
english_title: "Youth caught with deadly drugs gets violent and breaks Civil Excise officer's nose"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334271/youth-caught-with-deadly-drugs-gets-violent-and-breaks-civil-excise-officers-nose"
published_at: "2026-01-01T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69567a0ebbedf_Untitled-1_copy.jpg"
keywords: []
---

# മാരക ലഹരി മരുന്നുമായി പിടിയിലായ യുവാവ് അക്രമാസക്തനായി സിവിൽ എക്സൈസ് ഓഫീസറുടെ മൂക്കടിച്ചു തകർത്തു

> **Lead Summary:** മാരക ലഹരി മരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ബേക്കൽ പനയാൽ കരുവാക്കോട് സ്വദേശി മുഹമ്മദ് ദിൽഷാദിനെ യാണ് ഹൊസ്‌ദുർഗ്‌ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.വി. ജിഷ്ണു കുമാറും സംഘവും അറസ്റ്റു ചെയ്‌തത്. ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൽ നടത്തിയ പരിശോധ നയിലാണ് പാക്കം കരുവാക്കോട് തച്ചങ്ങാട് റോഡിൽ വെച്ച് 2.41 ഗ്രാം മാരക ലഹരി മരുന്നായ മെത്താഫിറ്റാമനുമായി പ്രതി എക്സൈസ് പിടിയിലായത്.

## Article Content

മാരക ലഹരി മരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ബേക്കൽ പനയാൽ കരുവാക്കോട് സ്വദേശി മുഹമ്മദ് ദിൽഷാദിനെ യാണ് ഹൊസ്‌ദുർഗ്‌ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.വി. ജിഷ്ണു കുമാറും സംഘവും അറസ്റ്റു ചെയ്‌തത്. ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൽ നടത്തിയ പരിശോധ നയിലാണ് പാക്കം കരുവാക്കോട് തച്ചങ്ങാട് റോഡിൽ വെച്ച് 2.41 ഗ്രാം മാരക ലഹരി മരുന്നായ മെത്താഫിറ്റാമനുമായി പ്രതി എക്സൈസ് പിടിയിലായത്.

പിടിയിലായ യുവാവ് അക്രമാസക്തനായി സിവിൽ എക്സൈസ് ഓഫീസറുടെ മൂക്ക് അടിച്ചു തകർത്തു. സാരമായി പരിക്കേറ്റ ഓഫീസറെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334271/youth-caught-with-deadly-drugs-gets-violent-and-breaks-civil-excise-officers-nose)