---
title: "നന്മ തേടുന്ന പുതു വർഷം @  2026 ; ഏവർക്കും ട്രൂ വിഷൻ്റെ പുതുവത്സരാശംസകൾ.."
english_title: "A New Year Seeking Goodness @ 2026; True Vision's New Year's greetings to everyone"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334151/a-new-year-seeking-goodness-2026-true-visions-new-years-greetings-to-everyone"
published_at: "2026-01-01T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6955f94761b9f_Untitled-1_copy.jpg"
keywords: []
---

# നന്മ തേടുന്ന പുതു വർഷം @  2026 ; ഏവർക്കും ട്രൂ വിഷൻ്റെ പുതുവത്സരാശംസകൾ..

> **Lead Summary:** പുതുവർഷോദയം പ്രതീക്ഷകളുടെ പൂങ്കാവനമാണ്. എന്തെന്ത് ആശകളോടെയാണ് നാമോരോരുത്തരും അതിനെ സമീപിക്കുന്നത്. അത് നന്മയും സന്തോഷങ്ങളും കൊണ്ടുവരുമെന്നുതന്നെ നാം പ്രത്യാശിക്കുന്നു. നിഷ്ക്കളങ്കരായ കുട്ടികളെപ്പോലെ, വിടർന്ന കണ്ണുകളോടെ യാണ് എല്ലാവരും പുതിയ വർഷത്തിൻ്റെ പിറവിയിലേക്കുറ്റുനോക്കുന്നത്.

## Article Content

പുതുവർഷോദയം പ്രതീക്ഷകളുടെ പൂങ്കാവനമാണ്. എന്തെന്ത് ആശകളോടെയാണ് നാമോരോരുത്തരും അതിനെ സമീപിക്കുന്നത്. അത് നന്മയും സന്തോഷങ്ങളും കൊണ്ടുവരുമെന്നുതന്നെ നാം പ്രത്യാശിക്കുന്നു. നിഷ്ക്കളങ്കരായ കുട്ടികളെപ്പോലെ, വിടർന്ന കണ്ണുകളോടെ യാണ് എല്ലാവരും പുതിയ വർഷത്തിൻ്റെ പിറവിയിലേക്കുറ്റുനോക്കുന്നത്.

കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കരാകാൻ, മനസ്സുനിറയെ നന്മയുള്ളവരാകാൻ എല്ലാ മനുഷ്യർക്കും സാധിച്ചിരുന്നെങ്കിൽ എന്നൊരു ചിന്ത മനസ്സിലുണരുന്നു. പഴയ കാലമൊക്ക എത്ര സമ്മോഹനമായി രുന്നു എന്ന ഗൃഹാതുരചിന്ത അത്രയ്ക്ക് കാമ്പൊന്നുമുള്ളതല്ല. പക്ഷേ, ഈ കാലം എന്തേ ഇങ്ങനെയായത് എന്നു ചിന്തിക്കാതിരിക്കാൻ നമുക്കാകുന്നുമില്ല. വരുംവർഷം, വരും കാലം ഹൃദയരഞ്ജകമാകട്ടെ എന്ന് ആശിക്കുകയാണുചെയ്യാനുള്ളത്.

കുറ്റകൃത്യങ്ങളും ആത്മഹത്യകളുമില്ലാത്ത, സഹിഷ്ണുത യും കരുണയും പുലരുന്ന, സ്നേഹവും സമഭാവനയും വിളഞ്ഞുവിലസുന്നൊരു കേരളമാണ് ഈ പുതുവർഷത്തി ൻ്റെ സ്വപ്നമായി മുന്നോട്ടുവെക്കേണ്ടത്. മനുഷ്യ മനസ്സിൻ്റെ അടിസ്ഥാന ചോദന നന്മയാണെന്നുണ്ടൊരു ഭാഷ്യം. നല്ല മനുഷ്യർക്ക് ഈ സമൂഹത്തിൽ ക്ഷാമമൊട്ടു മില്ലെന്നതും നേരുതന്നെ. എങ്കിലും ദൗഷ്ട്യങ്ങൾക്കുമില്ലിവിടെ ഒരു പഞ്ഞവും. അതാണ് വൈരുധ്യം. ആ വൈരുധ്യത്തെയാണു നമുക്ക് തോൽപ്പിക്കേണ്ടത്. നമുക്ക് നന്മ മതി...നന്മമാത്രം.

ഏവർക്കും ട്രൂവിഷൻ്റെ ഹൃദ്യമായ പുതുവർഷരാശംസകൾ...

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334151/a-new-year-seeking-goodness-2026-true-visions-new-years-greetings-to-everyone)