---
title: "*സിപിഎം ലോക്കൽ സെക്രട്ടറി തലശേരി തലായിലെ  കെ.ലതേഷ് വധക്കേസിൽ വിധി 8ന് ; വിധി 17 വർഷങ്ങൾക്ക് ശേഷം "
english_title: "Verdict in the murder case of CPM local secretary K.Lathesh of Thalassery Thalai on 8th; verdict after 17 years"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334114/verdict-in-the-murder-case-of-cpm-local-secretary-klathesh-of-thalassery-thalai-on-8th-verdict-after-17-years"
published_at: "2025-12-31T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6955462149ae0_1001043249.jpg"
keywords: []
---

# *സിപിഎം ലോക്കൽ സെക്രട്ടറി തലശേരി തലായിലെ  കെ.ലതേഷ് വധക്കേസിൽ വിധി 8ന് ; വിധി 17 വർഷങ്ങൾക്ക് ശേഷം 

> **Lead Summary:** സി.പി.എം. തലായി ലോക്കൽ സിക്രട്ടറിയായിരുന്ന കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൻ്റെ വിധി വിചാരണ കോടതിയായ നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജെ. വിമൽ ജനുവരി എട്ടിന് പ്രഖ്യാപിക്കും.

## Article Content

സി.പി.എം. തലായി ലോക്കൽ സിക്രട്ടറിയായിരുന്ന കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൻ്റെ വിധി വിചാരണ കോടതിയായ നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജെ. വിമൽ ജനുവരി എട്ടിന് പ്രഖ്യാപിക്കും.

സുഹൃത്തിന് നേരെ വധശ്രമവും നടന്നിരുന്നു. കൊല നടന്ന് പതിനേഴാം വർഷത്തിലാണ് വിധി വരുന്നത്. പതിനൊന്ന് ആർഎസ്എസ് ബി.ജെ.പി പ്രവർത്തകരാണ് പ്രതികൾ. 2008 ഡിസംമ്പർ 31

വൈകുന്നേരം തലശ്ശേരി വടകര ദേശീയ പാതയിൽ ചക്യത്ത് മുക്കിൽ വെച്ചാണ് കൊലപാതകം നടന്നത്.  ഇവിടെ കടപ്പുറത്ത് വെച്ച് പ്രതികൾ ആദ്യം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ലതേഷിനെ അക്രമിക്കാൻ ശ്രമിച്ചപ്പോൾ സൃഹൃത്തായ ചക്യത്ത് മുക്കിലെ മോഹൻലാൽ എന്ന ലാലുവിൻ്റെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ പിന്തുടർന്നെത്തി ലതേഷിനെ വെട്ടി കൊലപ്പെടുത്തുകയും സുഹൃത്തായ ലാലുവിനെ വിപിൻ എന്നയാളുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് വെട്ടികൊലപ്പെടു ത്താൻ ശ്രമിച്ചെന്നുമാണ് കേസ്.  തലശ്ശേരി സിഐയായിരു ന്നു കോഴിക്കോട് കൈം ബ്രാ ഞ്ച് എസ്.പി യു.  പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

ബി.ജെ.പി. പ്രവർത്തകരായ പുന്നോൽ തലായി സ്വദേശി കളായ സുമിത്ത് എന്ന കുട്ടൻ, എ.കെ.പ്രജീഷ് ബാബു എന്ന പ്രജീഷ്, ബി. നിഥിൻ എന്ന നിത്തു, കെ. സനൽ, ശ്രീജേഷ് എന്ന കുട്ടൻ, സജീഷ്,എ ടി വി. ജയേഷ്, കെ.സന്തോഷ് കുമാർ, ബി. സരിത്ത്, ഇ കെ.സനീഷ് എന്ന സനീഷ് ബാബു, കുന്നും പ്രത്ത് അജേഷ് എന്നിവരാണ് കേസിലെ പ്രതികൾ.

കേസിൽ സാക്ഷിയായിരുന്ന കൊല്ലപ്പെട്ട ലതേഷിന്റെ സഹോദരൻ സന്തോഷ് പിന്നീട് മരണപ്പെട്ടിരുന്നു.  പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.കെ വർഗീസാണ് ഹാജരായത്.  പ്രതികൾക്ക് വേണ്ടി അഡ്വ ടി. സുനിൽകു മാർ,അഡ്വ പി. പ്രേമരാജൻ തുടങ്ങിയവരാണ് ഹാജരായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334114/verdict-in-the-murder-case-of-cpm-local-secretary-klathesh-of-thalassery-thalai-on-8th-verdict-after-17-years)