---
title: "പുതുവത്സരാഘോഷം ;  ബാറുകൾ നാളെ  രാത്രി 12 വരെയാക്കി  സർക്കാർ ഉത്തരവ്"
english_title: "New Year's Eve; Government orders bars to close until 12 midnight tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333926/new-years-eve-government-orders-bars-to-close-until-12-midnight-tomorrow"
published_at: "2025-12-30T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953df93709c8_1001041706.jpg"
keywords: []
---

# പുതുവത്സരാഘോഷം ;  ബാറുകൾ നാളെ  രാത്രി 12 വരെയാക്കി  സർക്കാർ ഉത്തരവ്

> **Lead Summary:** പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്.

## Article Content

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്.

പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്താകെയുള്ള ബാര്‍ ഹോട്ടലുകളിൽ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.  അതിന്‍റെ ഭാഗമായി ബാര്‍ ഹോട്ടൽ ഉടമകള്‍ ഇത്തരമൊരു ആവശ്യം സര്‍ക്കാരിന് മുന്നിൽ എത്തിച്ചിരുന്നു.   മാത്രമല്ല, വിനോദ സഞ്ചാരികളുടെ വരവ് കൂടി കണക്കിലെടുത്താണ് നാളെ ഒരു മണിക്കൂര്‍ സമയം നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

ക്രമസമാധാന പ്രശ്നങ്ങളില്ലാതെ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.  അത്തരം പ്രശ്നങ്ങളുണ്ടായാൽ ബാര്‍ ഹോട്ടലുകള്‍ പൂട്ടിക്കും.  അല്ലാത്ത പക്ഷം ബാറുകള്‍ 12 വരെ തുറന്ന് പ്രവര്‍ത്തിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333926/new-years-eve-government-orders-bars-to-close-until-12-midnight-tomorrow)