---
title: "നടൻ മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി നിര്യാതയായി"
english_title: "Actor Mohanlal's mother Shanthakumari passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333876/actor-mohanlals-mother-shanthakumari-passes-away"
published_at: "2025-12-30T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69539f89e1778_Untitled-3_copy.jpg"
keywords: []
---

# നടൻ മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി നിര്യാതയായി

> **Lead Summary:** മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മോഹൻലാലിൻ്റെ കൊച്ചി എളമക്കര വീട്ടിലായിരുന്നു അന്ത്യം.

## Article Content

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മോഹൻലാലിൻ്റെ കൊച്ചി എളമക്കര വീട്ടിലായിരുന്നു അന്ത്യം.

മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്‌കാരം നാളെ.

പത്തനംതിട്ട ഇലന്തൂർ സ്വദേശിനിയായ ശാന്തകുമാരി, മോഹൻലാലിൻ് പിതാവ് വിശ്വനാഥൻ നായരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് തിരുവനന്തപുരത്തേക്ക് താമസം മാറിയത്. നഗരത്തിലെ മുടവൻമുഗൾ കേശവദേവ് റോഡിലുള്ള 'ഹിൽവ്യൂ' എന്ന വീട്ടിലായിരുന്നു ദീർഘകാലം അവർ താമസിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333876/actor-mohanlals-mother-shanthakumari-passes-away)