---
title: "ചമ്പാട് - കീഴന്തിമുക്ക് റോഡ് ; മുൻകൂട്ടി തീരുമാനിച്ച് കുറ്റിയിട്ട  എലൈൻമെന്റ് മാറ്റാനുള്ള നീക്കത്തിനെതിരെ മീത്തലെ ചമ്പാട് നാട്ടുകാരുടെ പ്രതിഷേധം, സർവെ നിർത്തിവച്ചു."
english_title: "Chambad - Keezhantimukku Road; Protest by Chambad locals in Meethale against the move to change the pre-determined alignment, survey suspended."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333858/chambad-keezhantimukku-road-protest-by-chambad-locals-in-meethale-against-the-move-to-change-the-pre-determined-alignment-survey-suspended"
published_at: "2025-12-30T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69539443b293d_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് - കീഴന്തിമുക്ക് റോഡ് ; മുൻകൂട്ടി തീരുമാനിച്ച് കുറ്റിയിട്ട  എലൈൻമെന്റ് മാറ്റാനുള്ള നീക്കത്തിനെതിരെ മീത്തലെ ചമ്പാട് നാട്ടുകാരുടെ പ്രതിഷേധം, സർവെ നിർത്തിവച്ചു.

> **Lead Summary:** ചമ്പാട്: ചമ്പാട് - കീഴന്തി മുക്ക് റോഡ് നവീകരണത്തിന്റെ എലൈൻമെന്റ് മാറ്റാനുള്ള നീക്കത്തിനെതിരെ മീത്തലെ ചമ്പാട് നാട്ടുകാരുടെ പ്രതിഷേധം. നേരത്തെ തീരുമാനിച്ച് കുറ്റിയടിച്ച് എലൈൻമെന്റാണ് പൊടുന്നനെ മാറ്റി നിശ്ചയിച്ച് പുതിയ അളവ് മാർക്ക് ചെയ്തത്. ഇതോടെയാണ് പരിസരവാസികൾ പ്രതിഷേധമുയർത്തിയത്.

## Article Content

ചമ്പാട്: ചമ്പാട് - കീഴന്തി മുക്ക് റോഡ് നവീകരണത്തിന്റെ എലൈൻമെന്റ് മാറ്റാനുള്ള നീക്കത്തിനെതിരെ മീത്തലെ ചമ്പാട് നാട്ടുകാരുടെ പ്രതിഷേധം. നേരത്തെ തീരുമാനിച്ച് കുറ്റിയടിച്ച് എലൈൻമെന്റാണ് പൊടുന്നനെ മാറ്റി നിശ്ചയിച്ച് പുതിയ അളവ് മാർക്ക് ചെയ്തത്. ഇതോടെയാണ് പരിസരവാസികൾ പ്രതിഷേധമുയർത്തിയത്.

നിശ്ചയിച്ച എലൈൻമെന്റിൽ നിന്നും ഒരിഞ്ചുപോലും മാറ്റാൻ അനുവദിക്കില്ലെന്നായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം. എലൈൻമെന്റിലെ മാറ്റം മീത്തലെ ചമ്പാട്ടെ കടകളെയടക്കം സാരമായി ബാധിക്കുമെന്നും ആക്ഷേപമുണ്ട്. വിവരമറിഞ്ഞ് പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ മണിലാൽ, വാർഡംഗങ്ങളായ നസീർ ഇടവലത്ത്, കെ.കെ മോഹൻ കുമാർ എന്നിവർ സ്ഥലത്തെത്തി. പ്രതിഷേധം കനത്തതോടെ സർവേ നടപടികൾ നിർത്തിവച്ചു.

കെ.കെ മണിലാൽ വിവരം ഫോണിലൂടെ സ്പീക്കറെ ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്പീക്കർ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. അതേസമയം പഴയ എലൈൻമെന്റിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേരള റോഡ് ഫണ്ട് ബോർഡ് 68.6 കോടി രൂപ ചിലവഴിച്ചാണ് റോഡ് നവീകരണം നടത്തുന്നത്.

13.6 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. 4 വീടുകളാണ് റോഡിനായി പൂർണമായി പൊളിച്ചു നീക്കേണ്ടത്. സമാശ്വാസമായി നാലു ലക്ഷം വീടുകൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി തുക പിന്നീട് വകയിരുത്തും. കടകളിലെ ജീവനക്കാർക്ക് 35,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333858/chambad-keezhantimukku-road-protest-by-chambad-locals-in-meethale-against-the-move-to-change-the-pre-determined-alignment-survey-suspended)