---
title: "മനേക്കര ശ്രീ തട്ടാരത്ത് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം സമാപിച്ചു. ;  ക്ഷേത്രത്തിലെത്തി നിരവധി ഭക്തർ."
english_title: "The Mandala Mahotsavam concluded at the Manekkara Sree Thattarath Bhagavathy Temple. ; Many devotees reached the temple."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333670/the-mandala-mahotsavam-concluded-at-the-manekkara-sree-thattarath-bhagavathy-temple-many-devotees-reached-the-temple"
published_at: "2025-12-29T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69525158212f4_Untitled-3_copy.jpg"
keywords: []
---

# മനേക്കര ശ്രീ തട്ടാരത്ത് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം സമാപിച്ചു. ;  ക്ഷേത്രത്തിലെത്തി നിരവധി ഭക്തർ.

> **Lead Summary:** മനേക്കര: ബ്രഹ്മശ്രീ പുല്ലഞ്ചേരി ഇല്ലത്ത് ലഷ്‌മണൻ നമ്പൂ തിരിപ്പാടിൻ്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം മേൽശാന്തി കാവുങ്കര ഇല്ലത്ത് ഹരി പ്രകാശ് നമ്പൂതിരി നേതൃത്വം നൽകി. രാവിലെ ഗണപതി ഹോമം, ഉഷ പൂജ, നവകം, ഉച്ചപൂജ, ഉച്ചപ്പാട്ട് എന്നിവ നടന്നു.

## Article Content

മനേക്കര: ബ്രഹ്മശ്രീ പുല്ലഞ്ചേരി ഇല്ലത്ത് ലഷ്‌മണൻ നമ്പൂ തിരിപ്പാടിൻ്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം മേൽശാന്തി കാവുങ്കര ഇല്ലത്ത് ഹരി പ്രകാശ് നമ്പൂതിരി നേതൃത്വം നൽകി. രാവിലെ ഗണപതി ഹോമം, ഉഷ പൂജ, നവകം, ഉച്ചപൂജ, ഉച്ചപ്പാട്ട് എന്നിവ നടന്നു.

രക്ഷാധികാരി മാണിക്കോത്ത് മാധവൻ നമ്പ്യാർ, ക്ഷേത്രം പ്രസിഡണ്ട് പി. വേണുഗോപാലൻ, സെക്രട്ടറി സി.കെ ഗംഗാധരൻ,. ജോയിൻ്റ് സെക്രട്ടറി ആർപി ഗംഗാധരൻ, ട്രഷറർ കെ.ഭാസ്ക്കരൻ, ക്ഷേത്രം മാനേജർ ദിലീപ് കുമാർ മറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് അന്നദാനവുമൊരുക്കിയിരുന്നു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333670/the-mandala-mahotsavam-concluded-at-the-manekkara-sree-thattarath-bhagavathy-temple-many-devotees-reached-the-temple)