---
title: "ചൊക്ലിയിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം ; 5,65,000 രൂപ പിടികൂടി, പ്രതി ഒളിവിൽ"
english_title: "Single number lottery gambling in Chokli; Rs 5,65,000 seized, accused absconding"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333584/single-number-lottery-gambling-in-chokli-rs-565000-seized-accused-absconding"
published_at: "2025-12-29T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69520aefc4868_Untitled-3_copy.jpg"
keywords: []
---

# ചൊക്ലിയിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം ; 5,65,000 രൂപ പിടികൂടി, പ്രതി ഒളിവിൽ

> **Lead Summary:** ചൊക്ലി: ചൊക്ലി കവിയൂരിൽ വായനശാലക്ക് സമീപമുള്ള ചെറിയത്ത് താഴകുനിയിൽ വീട് കേന്ദ്രീകരിച്ചാണ് ഒറ്റ നമ്പർ ചൂതാട്ടം നടന്നത്. ചൊക്ലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചൊക്ലി എസ്.ഐ ആർ രാകേഷും സംഘവുമാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രമീഷ് ബാബു എന്നയാൾക്കെതിരെ കേസെടുത്തു.

## Article Content

ചൊക്ലി: ചൊക്ലി കവിയൂരിൽ വായനശാലക്ക് സമീപമുള്ള ചെറിയത്ത് താഴകുനിയിൽ വീട് കേന്ദ്രീകരിച്ചാണ് ഒറ്റ നമ്പർ ചൂതാട്ടം നടന്നത്. ചൊക്ലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചൊക്ലി എസ്.ഐ ആർ രാകേഷും സംഘവുമാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രമീഷ് ബാബു എന്നയാൾക്കെതിരെ കേസെടുത്തു.

വീട്ടിൽ നിന്നും 5,65,000 രൂപ, അക്കൗണ്ട് ബുക്കുകൾ, മൊബൈൽ ഫോൺ എന്നിവ പിടികൂടി. കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റുകളുടെ അവസാന മൂന്നക്കം അടിസ്ഥാനമാക്കിയാണ് ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്നത്. ചൂതാട്ട നിരോധന നിയമം 15, ലോട്ടറി റഗുലേഷൻ ആക്ട് 1998 പ്രകാരം 4 (a), 7 (3) വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രതി ഒളിവിലാണെന്നും, അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333584/single-number-lottery-gambling-in-chokli-rs-565000-seized-accused-absconding)