---
title: "ശ്രീകണ്ഠാപുരത്ത് മരിച്ച മറു നാടൻ തൊഴിലാളിക്ക് മർദ്ദനമേറ്റത് ഫേഷ്യൽ ചെയ്ത കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിൽ"
english_title: "The migrant worker who died in Sreekandapuram was beaten up in a dispute over wages for facials."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333579/the-migrant-worker-who-died-in-sreekandapuram-was-beaten-up-in-a-dispute-over-wages-for-facials"
published_at: "2025-12-29T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6952060f7538a_6951e9c86e56e_death.jpg"
keywords: []
---

# ശ്രീകണ്ഠാപുരത്ത് മരിച്ച മറു നാടൻ തൊഴിലാളിക്ക് മർദ്ദനമേറ്റത് ഫേഷ്യൽ ചെയ്ത കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിൽ

> **Lead Summary:** കഴിഞ്ഞദിവസം ശ്രീകണ്ഠപുരത്ത് മരിച്ച ബാർബർ തൊഴിലാളി ഉത്തർപ്രദേശ് സ്വദേശി നയിം സൽമാനിയെ ഒരുസംഘം മർദിച്ചത് ഫേഷ്യൽ ചെയ്ത കൂലിയുമായിബന്ധപ്പെട്ട തർക്കത്തിനിടെയെന്ന് പോലീസ്.

## Article Content

കഴിഞ്ഞദിവസം ശ്രീകണ്ഠപുരത്ത് മരിച്ച ബാർബർ തൊഴിലാളി ഉത്തർപ്രദേശ് സ്വദേശി നയിം സൽമാനിയെ ഒരുസംഘം മർദിച്ചത് ഫേഷ്യൽ ചെയ്ത കൂലിയുമായിബന്ധപ്പെട്ട തർക്കത്തിനിടെയെന്ന് പോലീസ്.

വ്യാഴാഴ്ച രാത്രി ഫേഷ്യൽ ചെയ്യാൻ 300 രൂപയാണ് നയിം ആവശ്യപ്പെട്ടത്. എന്നാൽ ഫേഷ്യൽ ചെയ്തയാൾ 250 രൂപയേ നൽകിയുള്ളൂ. ഇത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ സംഘമായെത്തി കടയിൽവെച്ചും പിന്നീട് താമസസ്ഥലത്തെത്തിയും നയിമിനെ ആക്രമിച്ചുവെ ന്നാണ് കടയുടമയുടെ പരാതി യിലുള്ളത്.

വെള്ളിയാഴ്ച രാവിലെയാണ് നയിമിനെ ശ്രീകണ്ഠപുരം പള്ളി ഗ്രൗണ്ടിന് സമീപം വീണുകിടക്കുന്ന നിലയിൽ കണ്ടത്. നാട്ടുകാർ ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണം. ഇദ്ദേഹത്തിന് ഹൃദയസംബന്ധ മായ അസുഖമുണ്ടെന്നും പറയുന്നു. മൃതദേഹം ഉത്തർപ്രദേശിലേക്ക് കൊണ്ടുപോയി.

ഒരുസംഘം നയിമിനെ മർദിച്ചതായി കാണിച്ച് കടയുടമ ജോണിയാണ് പോലീസിൽ പരാതി നൽകിയത്. കടയുടമയുടെ ബൈക്ക് സംഘം തകർത്തതായും പരാതിയിലുണ്ട്. ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333579/the-migrant-worker-who-died-in-sreekandapuram-was-beaten-up-in-a-dispute-over-wages-for-facials)