---
title: "നൈനിക പുത്തൂരിൻ്റെ കവിതാ സമാഹാരം ആത്മഗീതങ്ങൾ പ്രകാശനം ഇന്ന്  ; കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും"
english_title: "Nainika Puthur's poetry collection 'Aatmageethamangal' to be released today; MLA KP Mohanan will inaugurate it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333449/nainika-puthurs-poetry-collection-aatmageethamangal-to-be-released-today-mla-kp-mohanan-will-inaugurate-it"
published_at: "2025-12-28T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6950a3baa7572_Untitled-1_copy.jpg"
keywords: []
---

# നൈനിക പുത്തൂരിൻ്റെ കവിതാ സമാഹാരം ആത്മഗീതങ്ങൾ പ്രകാശനം ഇന്ന്  ; കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും

> **Lead Summary:** പുത്തൂർ: യുവ കവയിത്രി നൈനിക പുത്തൂർ രചിച്ച ആത്മഗീതങ്ങൾ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ഇന്ന് നടക്കും.പുത്തൂർ കുണ്ടുങ്കര വയൽ ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് കെ.പി മോഹനൻ എം എൽ എ പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പാനൂരിൽ വർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

പുത്തൂർ: യുവ കവയിത്രി നൈനിക പുത്തൂർ രചിച്ച ആത്മഗീതങ്ങൾ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ഇന്ന് നടക്കും.പുത്തൂർ കുണ്ടുങ്കര വയൽ ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് കെ.പി മോഹനൻ എം എൽ എ പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പാനൂരിൽ വർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രശസ്ത കവി സോമൻ കടലൂർ പുസ്തകം പ്രകാശനം ചെയ്യും. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം ഏറ്റുവാങ്ങും. കവയത്രിയെ ശ്രീനാരായണ സാംസ്കാരിക കേന്ദ്രം പ്രസിഡണ്ട് എം എം നാണു അനുമോദിക്കും. ഗ്രാമപഞ്ചായത്തംഗം പി.കെ മുഹമ്മദലി പുസ്തക പരിചയം നടത്തും. പഞ്ചായത്തംഗങ്ങളായ കെ.സി ബിന്ദു, പി.പി ഷീന, കെ പി സമീറ, പാനൂർ നഗരസഭാ കൗൺസിലർ ശൈലജ മടപ്പുര എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ എം എം സുനിൽകുമാർ, പി.കെ തിലകൻ, നൈനിക പുത്തൂർ, എം.വിനീഷ്, അരുൺ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333449/nainika-puthurs-poetry-collection-aatmageethamangal-to-be-released-today-mla-kp-mohanan-will-inaugurate-it)