---
title: "ഗഫൂർ മൂലശ്ശേരി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്"
english_title: "Gafoor Moolassery Triprangotoor Panchayat President"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333423/gafoor-moolassery-triprangotoor-panchayat-president"
published_at: "2025-12-27T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ffebed19bc_Untitled-1_copy.jpg"
keywords: []
---

# ഗഫൂർ മൂലശ്ശേരി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്

> **Lead Summary:** കല്ലിക്കണ്ടി: കല്ലിക്കണ്ടി തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി മുസ് ലിം ലീഗിലെ ഗഫൂർ മൂലശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു.ഗഫൂറിൻ്റെ പേര് കോൺഗ്രസിലെ സി എൻ പവിത്രൻ നാമനിർദേശം നൽകുകയും മുസ് ലിം ലീഗിലെ സമദ് അറക്കൽ പിന്താങ്ങുകയും ചെയ്തു

## Article Content

കല്ലിക്കണ്ടി: കല്ലിക്കണ്ടി തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി മുസ് ലിം ലീഗിലെ ഗഫൂർ മൂലശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു.ഗഫൂറിൻ്റെ പേര് കോൺഗ്രസിലെ സി എൻ പവിത്രൻ നാമനിർദേശം നൽകുകയും മുസ് ലിം ലീഗിലെ സമദ് അറക്കൽ പിന്താങ്ങുകയും ചെയ്തു

ഗഫൂറിന് പതിനൊന്ന് വോട്ടും എതിർ സ്ഥാനാർത്ഥി എൽ ഡി എഫി ലെ .എ കെ അജയന് നാല് വോട്ടും ബി ജെ പി എ കെ ഭാസ്കരന് നാല് വോട്ടും ലഭിച്ചു. വിമത സ്ഥാനാർത്ഥി അഫ്സൽ പി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു.

പഞ്ചായത്തിലെ കുനിപ്പറമ്പ വാർഡിൽ നിന്നാണ് ഗഫൂർ വിജയിച്ചത്.

മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ പൊട്ടങ്കണ്ടി അബ്ദുള്ള അടക്കമുള്ളവർ ഗഫൂറിനെ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333423/gafoor-moolassery-triprangotoor-panchayat-president)