---
title: "മൊകേരിയിലെ പ്രമുഖ കുടുംബമായ നാമത്ത് പൊന്നൻ തറവാട്  കുടുംബ സംഗമം ചൊവ്വാഴ്ച ;  കൂത്ത്പറമ്പ് വജ്ര ഓഡിറ്റോറിയത്തിൽ 1500 ഓളം പേർ പങ്കെടുക്കും"
english_title: "The family reunion of the prominent family of Mokeri, Namath Ponnan Tharavad, will be held on Tuesday; around 1500 people will participate at the Vajra Auditorium in Koothparamba."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333416/the-family-reunion-of-the-prominent-family-of-mokeri-namath-ponnan-tharavad-will-be-held-on-tuesday-around-1500-people-will-participate-at-the-vajra-auditorium-in-koothparamba"
published_at: "2025-12-27T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694fe8db340f3_Untitled-5_copy.jpg"
keywords: []
---

# മൊകേരിയിലെ പ്രമുഖ കുടുംബമായ നാമത്ത് പൊന്നൻ തറവാട്  കുടുംബ സംഗമം ചൊവ്വാഴ്ച ;  കൂത്ത്പറമ്പ് വജ്ര ഓഡിറ്റോറിയത്തിൽ 1500 ഓളം പേർ പങ്കെടുക്കും

> **Lead Summary:** മൊകേരി: ഡിസംബർ 30 ന് ചൊവ്വാഴ്ച കൂത്ത്പറമ്പ് വലി യവെളിച്ചത്തുള്ള വജ്രം ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ കുടുംബ സംഗമം നടത്തും. കൂത്തുപറമ്പ് നിയോജക മണ്ഡലം എം.എൽ.എ കെ.പി. മോഹനൻ സംഗമം ഉത്ഘാടനം ചെയ്യും. എൻ.പി.ടി. ചെയർമാൻ നാസർ കൂരാറ അദ്ധ്യക്ഷം വഹിക്കും.

## Article Content

മൊകേരി: ഡിസംബർ 30 ന് ചൊവ്വാഴ്ച കൂത്ത്പറമ്പ് വലി യവെളിച്ചത്തുള്ള വജ്രം ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ കുടുംബ സംഗമം നടത്തും. കൂത്തുപറമ്പ് നിയോജക മണ്ഡലം എം.എൽ.എ കെ.പി. മോഹനൻ സംഗമം ഉത്ഘാടനം ചെയ്യും. എൻ.പി.ടി. ചെയർമാൻ നാസർ കൂരാറ അദ്ധ്യക്ഷം വഹിക്കും.

തുടർന്ന് സയ്യിദ് മുഹമ്മദ് ആഫീസ് ജിഫ്തി റഹ്മാൻ തങ്ങളുടെ പ്രഭാഷണവും കുടുംബമിത്രാദികളുടെ വിവിധ കലാപരിപാടികളായ കോൽക്കളി, കഥാപ്രസംഗം, അർബന മുട്ട് എന്നിവയും ഉണ്ടായിരിക്കും.

കുടുംബ സംഗമത്തിൻ്റെ ഭാഗമായി ഡിസംബർ 25 ന് മൊകേരിയിലുള്ള നാമത്ത് തറവാട് എന്ന ആസ്ഥാനത്തു വെച്ച് ഒരു വലിയൊരു മെഡിക്കൽ ക്യാമ്പ് നടത്തുകയു ണ്ടായി. 30 ൽപരം കുടുംബങ്ങൾ അടങ്ങുന്ന 150 ഓളം വീടുകളിലായി 1500 ൽപരം ആളുകളുള്ള മൊകേരിയിലെ ഈ കുടുംബം മൊകേരിയിൽ തന്നെ ഏറ്റവും വലിയൊരു തറവാട് കുടുംബമാണ്.

കുടുംബ കണ്ണികൾ സ്വദേശത്തും, വിദേശത്തുമായി പരന്നു കിടക്കുകയാണ്. അവരെയൊക്കെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്നൊരു ലക്ഷ്യത്തോടെയാണ് ഡിസംബർ 30 ന് വിപുലമായ കുടുംബ സംഗമം നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

കുടുംബത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുക എന്നതും കുടുംബ സംഗമത്തിൻ്റെ ലക്ഷ്യമാണ്. വാർത്താ സമ്മേളനത്തിൽ കുടുംബ കമ്മിറ്റി ചെയർമാൻ നാസർ കൂരാറ, കൺവീനർ മഹറൂഫ് പോതിയാൽ, വൈസ് ചെയർമാൻ കെ.കെ മഹറൂഫ്, പി.കെ ഹംസ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333416/the-family-reunion-of-the-prominent-family-of-mokeri-namath-ponnan-tharavad-will-be-held-on-tuesday-around-1500-people-will-participate-at-the-vajra-auditorium-in-koothparamba)