---
title: "സൗന്ദര്യം കുറഞ്ഞതിന്റെ പേരിൽ ഭാര്യയെ  പഴത്തിൽ സൈനേഡ് കലർത്തി കൊടുത്ത് കൊലപ്പെടുത്തി എന്ന് കൊളവല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെറുപ്പറമ്പ് സ്വദേശിയെ  വെറുതെ വിട്ടു."
english_title: "A young man from Dhikharamba was acquitted in a case registered by the Kolavallur police for allegedly killing his wife by giving her fruit mixed with cyanide because she was less beautiful."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333349/a-young-man-from-dhikharamba-was-acquitted-in-a-case-registered-by-the-kolavallur-police-for-allegedly-killing-his-wife-by-giving-her-fruit-mixed-with-cyanide-because-she-was-less-beautiful"
published_at: "2025-12-27T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f9431b34a9_Untitled-1_copy.jpg"
keywords: []
---

# സൗന്ദര്യം കുറഞ്ഞതിന്റെ പേരിൽ ഭാര്യയെ  പഴത്തിൽ സൈനേഡ് കലർത്തി കൊടുത്ത് കൊലപ്പെടുത്തി എന്ന് കൊളവല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെറുപ്പറമ്പ് സ്വദേശിയെ  വെറുതെ വിട്ടു.

> **Lead Summary:** കൊളവല്ലൂർ: യുവതിക്ക് സൗന്ദര്യം പോരാ എന്ന കാരണത്താൽ പഴത്തിൽ സൈനേഡ് കലർത്തി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി എന്ന കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് വെറുതെ വിട്ടയച്ചു.

## Article Content

കൊളവല്ലൂർ: യുവതിക്ക് സൗന്ദര്യം പോരാ എന്ന കാരണത്താൽ പഴത്തിൽ സൈനേഡ് കലർത്തി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി എന്ന കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് വെറുതെ വിട്ടയച്ചു.

കൊളവല്ലൂർ പോലീസ് ചാർജ് ചെയ്ത കേസിൽ ഭർത്താവായ ചെറുപറമ്പിലെ തീ പറമ്പത്ത് അബ്ദുൾ ലത്തീഫ് (52) ആണ് കേസിലെ പ്രതി. പ്രതിയുടെ ആദ്യ ഭാര്യ മരണപ്പെട്ടതിന് ശേഷം രണ്ടാമത് കഴിച്ച ഭാര്യയായ പാനൂർ കൊളവല്ലൂരിലെ പാലയാട് മീത്തൽ തയ്യുള്ളതിൽ സാബിറ ( 22 ) യെയാണ് കൊലപ്പെടുത്തിയതായി പോലീസ് കേസ്. ലത്തീഫിന്റെ ആദ്യ ഭാര്യ ലൈല മരണപ്പെട്ടതിന് ശേഷം അവരുടെ ബന്ധത്തിൽപ്പെട്ട സാബിറയെ 2005 ജൂൺ 6 നാണ് സമുദായ ആചാര പ്രകാരം വിവാഹം കഴിച്ചത്.

വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുമ്പോഴാണ് സംഭവവും. 2006 ആഗസ്റ്റ് 28ന് രാവിലെ ആറേ മുക്കാൽ മണിയോടെ ഭർത്താവിന്റെ വീട്ടിൽ നിന്നും ബാത്ത്റൂമിലേക്ക് പോവുയായിരുന്ന സാബിറ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ കൊലപാതകം തെളിയാത്തതിനാൽ സാബിറയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പുനരന്വേഷണം നടത്തി ഭർത്താവാണ് പ്രതിയെന്ന് കണ്ടെത്തിയതും. സാബിറയുടെ ബന്ധുവായ കൊളവല്ലൂരിലെ പാലയാട് മീത്തൽ അബ്ദുൾ അസീസിന്റെ പരാതി പ്രകാരമാണ് പോലീസ് കേസ്. 498 (എ)201, 302 വകുപ്പുകൾ പ്രകാരമാണ് കേസ്.എസ്.പി.കെ.പി. ഫിലിപ്പ്,ഡി.വൈ.എസ്.പി.മാരായ എൻ.വി. വിശ്വനാഥൻ, എം.കൃഷ്ണൻ, കെ.കെ.ശശിധരൻ, എ. അക്ബർ, എ.സി. തോമസ്, കെ.കെ.ശശീന്ദ്രൻ, ഫോറൻസിക് സർജ്ജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, തഹസിൽദാർ കെ.സി.രാമകൃഷ്ണൻ, പഞ്ചായത്ത് സിക്രട്ടറി വി.പി.പ്രദീപൻ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.പ്രതിക്ക് വേണ്ടി മുൻ പ്രോസിക്യൂട്ടർ അഡ്വ.വി.പി. മോഹനൻ ഹാജരായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333349/a-young-man-from-dhikharamba-was-acquitted-in-a-case-registered-by-the-kolavallur-police-for-allegedly-killing-his-wife-by-giving-her-fruit-mixed-with-cyanide-because-she-was-less-beautiful)