---
title: "കെ.ഫസീല കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ; കെ.പി രാമചന്ദ്രൻ വൈസ് പ്രസിഡണ്ട്"
english_title: "K. Faseela is the President of Kunnoth Paramba Grama Panchayat; K.P. Ramachandran is the Vice President."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333315/k-faseela-is-the-president-of-kunnoth-paramba-grama-panchayat-kp-ramachandran-is-the-vice-president"
published_at: "2025-12-27T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f75e2ad27b_Untitled-4_copy.jpg"
keywords: []
---

# കെ.ഫസീല കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ; കെ.പി രാമചന്ദ്രൻ വൈസ് പ്രസിഡണ്ട്

> **Lead Summary:** പാനൂർ : എൽഡിഎഫിൽ നിന്നും മൂന്ന് പതിറ്റാണ്ടിന് ശേഷം യുഡിഎഫ് ഭരണം തിരിച്ചുപിടിച്ച കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ കെ. ഫസീല പ്രസിഡണ്ട്.

## Article Content

പാനൂർ : എൽഡിഎഫിൽ നിന്നും മൂന്ന് പതിറ്റാണ്ടിന് ശേഷം യുഡിഎഫ് ഭരണം തിരിച്ചുപിടിച്ച കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ കെ. ഫസീല പ്രസിഡണ്ട്.

2020 - 25 കാലയളവിൽ കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിൽ 21ആം വാർഡ് അംഗമായിരുന്നു. നിലവിൽ കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറിയാണ് ഫസീല. ഒന്നാം വാർഡിൽ നിന്നാണ് കെ.പി രാമചന്ദ്രൻ മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ കോൺഗ്രസിൻ്റെ പാനൂർ ബ്ലോക്ക് പ്രസിഡൻ്റാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333315/k-faseela-is-the-president-of-kunnoth-paramba-grama-panchayat-kp-ramachandran-is-the-vice-president)