---
title: "എൻ. അനൂപ് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്"
english_title: "N. Anoop Chokli Grama Panchayat President"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333283/n-anoop-chokli-grama-panchayat-president"
published_at: "2025-12-27T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f5bbd94f1e_Untitled-1_copy.jpg"
keywords: []
---

# എൻ. അനൂപ് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്

> **Lead Summary:** പാനൂർ:തുടർച്ചയായി യുഡിഎഫിന്റെ ഭാഗമായി മുസ്ലിംലീഗ് വിജയിച്ചു വരുന്ന ചൊക്ലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്(മേക്കുന്ന്) ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച 310 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിൽ നിന്ന് അനൂപ് തിരിച്ചു പിടിച്ചത്.

## Article Content

പാനൂർ:തുടർച്ചയായി യുഡിഎഫിന്റെ ഭാഗമായി മുസ്ലിംലീഗ് വിജയിച്ചു വരുന്ന ചൊക്ലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്(മേക്കുന്ന്) ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച 310 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിൽ നിന്ന് അനൂപ് തിരിച്ചു പിടിച്ചത്.

ചെറുപ്രായത്തിൽ തന്നെ സജീവമായി വിദ്യാർത്ഥി രംഗത്തും യുവജനരംഗത്തും പ്രവർത്തിച്ച അനൂപ് സിപിഐഎമ്മിന്റെ പാനൂർ ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുന്ന ഘട്ടത്തിലാണ് ചൊക്ലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ മത്സര രംഗത്ത് ഇറങ്ങിയത്

യുവജനരംഗത്ത് പ്രവർത്തിക്കുമ്പോൾ ചൊക്ലി മേഖലാ സെക്രട്ടറിയായും തുടർന്ന് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ ട്രഷറർ സംസ്ഥാന കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന കാലയളവിൽ ഇടക്കാലത്ത് പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡണ്ടായി രണ്ടുവർഷം പ്രവർത്തിക്കുകയും, സംസ്ഥാനത്തു തന്നെ ശ്രദ്ധിക്കുന്ന നിലയിൽ നിരവധി പദ്ധതികൾ ബ്ലോക്ക് പഞ്ചായത്തിനകത്ത് ആസൂത്രണം ചെയ്തു മാതൃകാപരമായ പ്രവർത്തനം നടത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സമ്മേളന കാലയളവ് വരെ സിപിഐഎമ്മിന്റെ പെരിങ്ങളം ലോക്കൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും, നിലവിൽ സിപിഎം പാനൂർ ഏറിയ കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയുമാണ്

നിലവിൽ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡണ്ട് കൂടിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333283/n-anoop-chokli-grama-panchayat-president)