---
title: "കടവത്തൂരിൽ ജോലിക്കിടെ ഹൃദയാഘാതത്താൽ കുഴഞ്ഞു വീണു മരിച്ച ചുമട്ടു തൊഴിലാളി  മനേക്കരയിലെ ജിജേഷിന് കണ്ണീരിൽ കുതിർന്ന വിട"
english_title: "Tearful farewell to Jijesh of Manekkara, a porter who collapsed and died of a heart attack while working in Kadavathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333064/tearful-farewell-to-jijesh-of-manekkara-a-porter-who-collapsed-and-died-of-a-heart-attack-while-working-in-kadavathur"
published_at: "2025-12-25T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d3ff9306a6_Untitled-1_copy.jpg"
keywords: []
---

# കടവത്തൂരിൽ ജോലിക്കിടെ ഹൃദയാഘാതത്താൽ കുഴഞ്ഞു വീണു മരിച്ച ചുമട്ടു തൊഴിലാളി  മനേക്കരയിലെ ജിജേഷിന് കണ്ണീരിൽ കുതിർന്ന വിട

> **Lead Summary:** പാനൂർ : ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ച കടവത്തൂർ ടൗണിലെ ചുമട്ടുതൊഴിലാളിയായ മനേക്കരയിൽ പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തെ 'നിയതം' വീട്ടിൽ എൻ.കെ. ജിജേഷി ന് കണ്ണീരിൽ കുതിർന്ന വിട. കുഴഞ്ഞുവീണ ജിജേഷിനെ ഉടൻ തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.സിഐടിയു പാനൂർ ഏരിയാ കമ്മിറ്റിയംഗവും, സിപിഎം മുൻ കുണ്ടുകുളങ്ങര ബ്രാഞ്ചംഗവുമാണ്.

## Article Content

പാനൂർ : ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ച കടവത്തൂർ ടൗണിലെ ചുമട്ടുതൊഴിലാളിയായ മനേക്കരയിൽ പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തെ 'നിയതം' വീട്ടിൽ എൻ.കെ. ജിജേഷി ന് കണ്ണീരിൽ കുതിർന്ന വിട. കുഴഞ്ഞുവീണ ജിജേഷിനെ ഉടൻ തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.സിഐടിയു പാനൂർ ഏരിയാ കമ്മിറ്റിയംഗവും, സിപിഎം മുൻ കുണ്ടുകുളങ്ങര ബ്രാഞ്ചംഗവുമാണ്.

അച്ഛൻ: പരേതനായ ബാലകൃഷ്ണൻ (ദിനേശ് ബീഡി ബ്രാഞ്ച് മേസ്ത്രി). അമ്മ: പരേതയായ രേവതി.ഭാര്യ: ഷീജ. മക്കൾ: സായൂജ്യ, സാഫല്യ (ഇരുവരും വിദ്യാർഥികൾ).

സഹോദരങ്ങൾ: ജിഷ - (സിപിഎം തിരുവങ്ങാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം, തലശ്ശേരി നഗരസഭാ കൗൺസിലർ), ജിതേഷ് (ബേക്കറി, പേരാമ്പ്ര), ജിബിനേഷ് (ബേക്കറി, പാനൂർ).

തലശ്ശേരി ജനറൽ ആസ്പത്രിയിലെ പോസ്റ്റു മോർട്ടത്തിനുശേഷം വ്യാഴാഴ്ച രാവിലെ 11.30-ഓടെ കടവത്തൂർ ടൗ ണിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. നൂറു കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് ഉച്ചക്ക് വീട്ടിൽ സംസ്കരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333064/tearful-farewell-to-jijesh-of-manekkara-a-porter-who-collapsed-and-died-of-a-heart-attack-while-working-in-kadavathur)