---
title: "സമസ്ത നൂറാം വാർഷികം ; കേരള മുസ്ലിം ജമാ അത്തിൻ്റെ  കേരള യാത്രയുടെ സന്ദേശ പ്രചരണ ജാഥക്ക് പാനൂരിലും, പെരിങ്ങത്തൂരിലും സ്വീകരണം"
english_title: "Samastha 100th anniversary; Kerala Muslim Jama'ath's Kerala Yatra message propagation march receives reception in Panur and Peringathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332912/samastha-100th-anniversary-kerala-muslim-jamaaths-kerala-yatra-message-propagation-march-receives-reception-in-panur-and-peringathur"
published_at: "2025-12-24T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694c0b4d20346_Untitled-4_copy.jpg"
keywords: []
---

# സമസ്ത നൂറാം വാർഷികം ; കേരള മുസ്ലിം ജമാ അത്തിൻ്റെ  കേരള യാത്രയുടെ സന്ദേശ പ്രചരണ ജാഥക്ക് പാനൂരിലും, പെരിങ്ങത്തൂരിലും സ്വീകരണം

> **Lead Summary:** പാനൂർ : സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ജനവരി 1 മുതൽ 17 വരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന കേരളയാത്രയുടെ പ്രചരണാർത്ഥം ദക്ഷിണ മേഖല സന്ദേശ പ്രചരണ ജാഥയ്ക്ക് പാനൂരിലും പെരിങ്ങത്തൂരിലും സ്വീകരണം നൽകി.

## Article Content

പാനൂർ : സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ജനവരി 1 മുതൽ 17 വരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന കേരളയാത്രയുടെ പ്രചരണാർത്ഥം ദക്ഷിണ മേഖല സന്ദേശ പ്രചരണ ജാഥയ്ക്ക് പാനൂരിലും പെരിങ്ങത്തൂരിലും സ്വീകരണം നൽകി.

മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കേരള യാത്രയുടെ പ്രചരണാർത്ഥം കേരള മുസലിം ജമാഅത് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുന്ന ദക്ഷിണ മേഖല സന്ദേശ പ്രചരണ ജാഥക്ക് പെരിങ്ങത്തൂരിൽ ടൗണിൽ സ്വീകരണം നൽകി.പെരിങ്ങത്തൂർ ജുമാ മസ്ജിദിന് സമീപത്ത് നിന്നും ജാഥയായി സ്വീകരിച്ച് ടൗണിൽ സമാപിച്ചു. സ്വീകരണ പരിപാടി സയ്യിദ് ഹാമിദ് അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.പാനൂരിൽ നൽകിയ സ്വീകരണ പരിപാടി

പാനൂർ ഗുരുസന്നിധിയുടെ സമീപത്ത് നിന്ന് ജാഥയായി സ്വീകരിച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു.

സയ്യിദ് ഹാമിദ് അൽ ബുഖാരി,ഹനീഫ് പാനൂർ, മുഹമ്മദ് സഖാഫി,സലാം സഖാഫി റഫീഖ് അണിയാരം,പി കെ അബ്ദുറഹ്മാൻ മാസ്റ്റർ

റസാക്ക് മാണിയൂർ എന്നിവർ പ്രസംഗിച്ചു.ഖാദർ ചൊവ്വ മുഖ്യ പ്രഭാഷണം നടത്തി.റഷീദ് സഖാഫി, വി വി അബൂബക്കർ സഖാഫി, മുസമ്മിൽ ചൊവ്വ,

തുടങ്ങിയവർ നേതൃത്വം നൽകി.3 ദിവസങളിലായി നടന്ന ജാഥ തലശേശരിയിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332912/samastha-100th-anniversary-kerala-muslim-jamaaths-kerala-yatra-message-propagation-march-receives-reception-in-panur-and-peringathur)