---
title: "കരിയാട് അഭയ ഡയാലിസിസ് സെന്റർ അടച്ച് പൂട്ടാൻ പാനൂർ നഗരസഭ നോട്ടീസ് നൽകി ; പൂട്ടുന്നതിനെതിരെ സെന്ററിലെ 22 ഡയാലിസിസ് രോഗികൾ നേരിട്ടെത്തി  നിവേദനം നൽകി"
english_title: "Panur Municipality has issued a notice to close Kariyad Abhaya Dialysis Center; 22 dialysis patients of the center have come forward and submitted a petition against the closure"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332910/panur-municipality-has-issued-a-notice-to-close-kariyad-abhaya-dialysis-center-22-dialysis-patients-of-the-center-have-come-forward-and-submitted-a-petition-against-the-closure"
published_at: "2025-12-24T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694c07bb64c65_Untitled-3_copy.jpg"
keywords: []
---

# കരിയാട് അഭയ ഡയാലിസിസ് സെന്റർ അടച്ച് പൂട്ടാൻ പാനൂർ നഗരസഭ നോട്ടീസ് നൽകി ; പൂട്ടുന്നതിനെതിരെ സെന്ററിലെ 22 ഡയാലിസിസ് രോഗികൾ നേരിട്ടെത്തി  നിവേദനം നൽകി

> **Lead Summary:** പാനൂർ: കരിയാട് അഭയ ഡയാലിസിസ് സെന്റർ അടച്ചു പൂട്ടണമെന്ന് മുനിസിപ്പാലിറ്റിയിൽ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് സെന്ററിലെ 22 ഡയാലിസിസ് രോഗികൾ പാനൂർ നഗര സഭ ആസ്ഥാനത് നേരിട്ടെത്തി നഗരസഭ സുപ്രണ്ട് വി.രഞ്ചന് നിവേദനം നൽകി. സൗജന്യയാത്ര വരെ ഒരുക്കി തികച്ചും സൗജന്യമായി ഡയാലിസിസ് നൽകി വരുന്ന സ്ഥാപനം പ്രദേശത്തെ ചിലരുടെ സ്വാർത്ഥ താല്പര്യങ്ങളുടെ പേരിൽ ഇല്ലാത്ത കുടിവെള്ള മലിനീകരണം പറഞ്ഞുണ്ടാക്കി കഴിഞ്ഞ കുറെ മാസങ്ങളായി സ്ഥാപനത്തിനെതിരെ നീക്കം നടക്കുന്നു.

## Article Content

പാനൂർ: കരിയാട് അഭയ ഡയാലിസിസ് സെന്റർ അടച്ചു പൂട്ടണമെന്ന് മുനിസിപ്പാലിറ്റിയിൽ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് സെന്ററിലെ 22 ഡയാലിസിസ് രോഗികൾ പാനൂർ നഗര സഭ ആസ്ഥാനത് നേരിട്ടെത്തി നഗരസഭ സുപ്രണ്ട് വി.രഞ്ചന് നിവേദനം നൽകി. സൗജന്യയാത്ര വരെ ഒരുക്കി തികച്ചും സൗജന്യമായി ഡയാലിസിസ് നൽകി വരുന്ന സ്ഥാപനം പ്രദേശത്തെ ചിലരുടെ സ്വാർത്ഥ താല്പര്യങ്ങളുടെ പേരിൽ ഇല്ലാത്ത കുടിവെള്ള മലിനീകരണം പറഞ്ഞുണ്ടാക്കി കഴിഞ്ഞ കുറെ മാസങ്ങളായി സ്ഥാപനത്തിനെതിരെ നീക്കം നടക്കുന്നു.

നഗരസഭയും, പോലൂഷൻ കൺട്രോൾ ബോർഡും സമീപ വീടുകളിൽ കിണർ വെള്ളം പരിശോദിച്ചു യാതൊരു വിധ മാലിന്യവുമില്ലെന്ന് ഉറപ്പ് വരുത്തിയതുമാണ്. പ്രസ്തുത വിഷയത്തിൽ കേസ് കോടതിയുടെ പരിഗണയിലുള്ളതും, വേണ്ട നടപടിക്രമങ്ങൾ സെന്റർ നടത്തി വരുന്നതിനുമിടയിൽ ആണ് മുനിസിപ്പാലിറ്റി ലൈസൻസ്

പുതുക്കിയില്ലെന്ന് ആരോപിച്ചു സ്ഥാപനം പൂട്ടാൻ നിർദേശിച്ചിരിക്കുന്നത്.

സെന്റർ പൂട്ടുകയാണെങ്കിൽ പാവപെട്ട രോഗികളായ ഞങ്ങൾക്ക് ഡയാലിസിസ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കി ഞങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന് രോഗികൾ ആവശ്യപ്പെട്ടു.രോഗികളും കൂട്ടിരിപ്പുകാരായ സ്ത്രീകളടക്കമാണ് നഗരസഭ ഓഫീസിൽ എത്തിയത്.ഞങ്ങളുടെ ഈ ആവശ്യം നഗരസഭ ദയാപൂർവ്വം പരിഗണിക്കണമെന്ന് രോഗികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332910/panur-municipality-has-issued-a-notice-to-close-kariyad-abhaya-dialysis-center-22-dialysis-patients-of-the-center-have-come-forward-and-submitted-a-petition-against-the-closure)