---
title: "കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് 28ആം  കണ്ണൂർ ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ നടന്നു."
english_title: "The 28th Kannur District Conference of the Kerala State Pensioners' Association was held at Koothuparamba."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332909/the-28th-kannur-district-conference-of-the-kerala-state-pensioners-association-was-held-at-koothuparamba"
published_at: "2025-12-24T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694c0645f1001_Untitled-2_copy.jpg"
keywords: []
---

# കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് 28ആം  കണ്ണൂർ ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ നടന്നു.

> **Lead Summary:** കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് 28ആം കണ്ണൂർ ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ നടന്നു. ഇന്ന് രാവിലെ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സിറ്റി ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്.

## Article Content

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് 28ആം കണ്ണൂർ ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ നടന്നു. ഇന്ന് രാവിലെ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സിറ്റി ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്.

. 400 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. വി പി മുരളീധരൻ അധ്യക്ഷനായി. കെ കെ ശൈലജ അനുശോചന പ്രമേയം അവതരിപ്പിച്ചു. ആർ എസ് എസ് സംസ്ഥാന വിദ്യാർത്ഥി പ്രമുഖ അഡ്വ ജയപ്രകാശ് മുഖ്യഭാഷണം നടത്തി. കെ രമിത, ശ്രീധന്യ, ബിജു ഏളക്കുഴി, ആർ.കെ. പ്രമോദ്, സി. ഷാജി, എ.പി. പുരുഷോത്തമൻ, കെ.ടി. ബാലകൃഷ്ണ്ണൻ, പത്മിനി, എൻ വി മോഹനൻ, കെ വി ശ്രീധരൻ, മനോജ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് സംഘടനാ സമ്മേളനവും, വനിതാ സമ്മേളനവും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332909/the-28th-kannur-district-conference-of-the-kerala-state-pensioners-association-was-held-at-koothuparamba)