---
title: "കണ്ണൂര്‍ സിറ്റി പോലീസും മോട്ടോര്‍ വാഹന വകുപ്പും  സംയുക്തമായി തലശേരിയിൽ നടത്തിയ  ഇ ചലാന്‍ അദാലത്ത് സർക്കാറിന് ബമ്പർ..! ; 7 മണിക്കൂർ കൊണ്ട് ഖജനാവിലെത്തിയത് 10,29,250 രൂപ"
english_title: "The e-challan adalat conducted jointly by Kannur City Police and the Motor Vehicles Department in Thalassery was a bumper success for the government..! ; Rs 10,29,250 reached the treasury in 7 hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332905/the-e-challan-adalat-conducted-jointly-by-kannur-city-police-and-the-motor-vehicles-department-in-thalassery-was-a-bumper-success-for-the-government-rs-1029250-reached-the-treasury-in-7-hours"
published_at: "2025-12-24T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694bfb82c36b2_Untitled-1_copy.jpg"
keywords: []
---

# കണ്ണൂര്‍ സിറ്റി പോലീസും മോട്ടോര്‍ വാഹന വകുപ്പും  സംയുക്തമായി തലശേരിയിൽ നടത്തിയ  ഇ ചലാന്‍ അദാലത്ത് സർക്കാറിന് ബമ്പർ..! ; 7 മണിക്കൂർ കൊണ്ട് ഖജനാവിലെത്തിയത് 10,29,250 രൂപ

> **Lead Summary:** രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെയാണ് ഇ - അദാലത്ത് നടത്തുകയെന്നറിയിച്ചിരുന്നെങ്കിലും ജനപങ്കാളിത്തം കാരണം അഞ്ചു മണിയോടെയാണ് അവസാനിച്ചത്. മൂന്നോറോളം പേർ അദാലത്തിൽ പങ്കെടുത്ത് പിഴ തുക അടച്ചു.

## Article Content

രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെയാണ് ഇ - അദാലത്ത് നടത്തുകയെന്നറിയിച്ചിരുന്നെങ്കിലും ജനപങ്കാളിത്തം കാരണം അഞ്ചു മണിയോടെയാണ് അവസാനിച്ചത്. മൂന്നോറോളം പേർ അദാലത്തിൽ പങ്കെടുത്ത് പിഴ തുക അടച്ചു.

കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് ഇ-ചലാൻ അദാലത്ത് നടത്തിയത്. പലകാരണങ്ങളാൽ ചലാനുകൾ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിയവർ, ആർസി ബുക്കിൽ . ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാത്തവർ, ആർസി ഉടമ വിദേശത്ത് ആയതിനാൽ ചലാൻ അടക്കാൻ ശ്രമിക്കുമ്പോൾ ഒടിപി ലഭിക്കാത്തതിനാൽ അടക്കാൻ പറ്റാത്തവർ എന്നിവർക്ക് ആർ ടി .ഓഫീസിൽ നടന്ന ഇ - ചലാൻ അദാലത്ത് അനുഗ്രഹമായി.

എംവിഡിയുടെയും, പോലീസിന്റെയും ചലാൻ അടക്കാൻ വിവിധ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഓർത്ത് പിഴ അടക്കാൻ പോകാത്തവരും ഈ അദാലത്ത് പ്രയോജനപ്പെടുത്തി. അദാലത്തിൽ പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പ്രത്യേകം കാണ്ടറുകൾ പ്രവർത്തിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ കൗണ്ടറിൽ 6,39,500 രൂപയും, പൊലീസിന്റെ കൗണ്ടറിൽ 3,89,750 രൂപയും ലഭിച്ചു. 1,195 ചലാനുകളിലായി 10,29, 250 രൂപ സർക്കാർ ഖജനാവിലേക്കെത്തിയതായി തലശേരി ജോയിന്റ് ആർ ടി ഒ ഇൻ ചാർജ് പിടി പത്മലാൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332905/the-e-challan-adalat-conducted-jointly-by-kannur-city-police-and-the-motor-vehicles-department-in-thalassery-was-a-bumper-success-for-the-government-rs-1029250-reached-the-treasury-in-7-hours)