---
title: "പാറാട്ടെ സംഘർഷം  4 മുസ്ലിംലീഗുകാർ കൂടി പിടിയിൽ ; അറസ്റ്റിലായവരുടെ എണ്ണം 22 ആയി "
english_title: "4 more Muslim League members arrested in Parat clash; number of arrested people reaches 22"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332900/4-more-muslim-league-members-arrested-in-parat-clash-number-of-arrested-people-reaches-22"
published_at: "2025-12-24T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694bf2f07fa24_Untitled-1_copy.jpg"
keywords: []
---

# പാറാട്ടെ സംഘർഷം  4 മുസ്ലിംലീഗുകാർ കൂടി പിടിയിൽ ; അറസ്റ്റിലായവരുടെ എണ്ണം 22 ആയി 

> **Lead Summary:** പാനൂർ : ഇലക്ഷൻ ഫല പ്രഖ്യാപന ദിവസം പാറാട് ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് മുസ്ലിം ലീഗ് പ്രവർത്തകർ കൂടി പിടിയിൽ. മാവുള്ള പറമ്പത്ത് എം പി ഷാജഹാൻ, പിലാവുള്ളതിൽ മുഹമ്മദലി , ഗുരിക്കളവിടെ ഇസ്മായിൽ ,കോറോത്ത് ഷാഫി എന്നിവരെയാണ് കൊളവല്ലൂർ പൊലിസ് ഇൻസ്പെക്ടർ സി ഷാജുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

## Article Content

പാനൂർ : ഇലക്ഷൻ ഫല പ്രഖ്യാപന ദിവസം പാറാട് ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് മുസ്ലിം ലീഗ് പ്രവർത്തകർ കൂടി പിടിയിൽ. മാവുള്ള പറമ്പത്ത് എം പി ഷാജഹാൻ, പിലാവുള്ളതിൽ മുഹമ്മദലി , ഗുരിക്കളവിടെ ഇസ്മായിൽ ,കോറോത്ത് ഷാഫി എന്നിവരെയാണ് കൊളവല്ലൂർ പൊലിസ് ഇൻസ്പെക്ടർ സി ഷാജുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

ഷാജഹാൻ, ഷാഫി എന്നിവരെ റിമാൻ്റ് ചെയ്തു. പാറാട്ട് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളിലുമുള്ള 22 പേരെ ഇതുവരെ കൊളവല്ലൂർ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332900/4-more-muslim-league-members-arrested-in-parat-clash-number-of-arrested-people-reaches-22)