---
title: "ഫുട്ബോൾ പരിശീലനത്തിനിടെ ആൺകുട്ടികൾക്ക് പീഡനം ; കോഴിക്കോട് സ്വദേശിക്ക്  14 വർഷം തടവും, 16,000  പിഴയും  "
english_title: "Kozhikode native gets 14 years in prison and fined Rs 16,000 for molesting boys during football practice"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332706/kozhikode-native-gets-14-years-in-prison-and-fined-rs-16000-for-molesting-boys-during-football-practice"
published_at: "2025-12-23T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ab586caef9_images.jfif"
keywords: []
---

# ഫുട്ബോൾ പരിശീലനത്തിനിടെ ആൺകുട്ടികൾക്ക് പീഡനം ; കോഴിക്കോട് സ്വദേശിക്ക്  14 വർഷം തടവും, 16,000  പിഴയും  

> **Lead Summary:** ഫുട്‌ബോളില്‍ കോച്ചിങ് വാഗ്ദാനം ചെയ്ത് രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതിയെ 14 വര്‍ഷം തടവിനും 16,000 രൂപ പിഴടക്കാനും കോടതി ശിക്ഷിച്ചു.

## Article Content

ഫുട്‌ബോളില്‍ കോച്ചിങ് വാഗ്ദാനം ചെയ്ത് രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതിയെ 14 വര്‍ഷം തടവിനും 16,000 രൂപ പിഴടക്കാനും കോടതി ശിക്ഷിച്ചു.

കോഴിക്കോട് ഒളവണ്ണ സ്വദേശി ഫസലു റഹ്മാനെ ആണ് കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ ജഡ്ജ് എം.ടി ജലജാറാണി ശിക്ഷിച്ചത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ശിക്ഷ. കണ്ണൂര്‍ ടൗണ്‍ എസ്.ഐയായിരുന്ന ശ്രീജിത്ത് കൊടേരിയാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി പ്രീതകുമാരി ഹജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332706/kozhikode-native-gets-14-years-in-prison-and-fined-rs-16000-for-molesting-boys-during-football-practice)