---
title: "പോക്‌സോ കേസില്‍ ആലക്കോട് സ്വദേശിയായ  യുവാവിന് 22 വര്‍ഷം തടവ് ; 24000 പിഴയും ശിക്ഷ"
english_title: "A youth from Alakode sentenced to 22 years in prison; fined Rs 24,000 in POCSO case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332695/a-youth-from-alakode-sentenced-to-22-years-in-prison-fined-rs-24000-in-pocso-case"
published_at: "2025-12-23T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a9aac80987_images.jfif"
keywords: []
---

# പോക്‌സോ കേസില്‍ ആലക്കോട് സ്വദേശിയായ  യുവാവിന് 22 വര്‍ഷം തടവ് ; 24000 പിഴയും ശിക്ഷ

> **Lead Summary:** പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 22 വര്‍ഷം കഠിന തടവും 24,000 രൂപ പിഴയും കോടതി വിധിച്ചു. ആലക്കോട് സ്വദേശി ആര്‍തര്‍ഗേസ് തോമസിനെ ആണ് കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ ജഡ്ജി എം.ടി ജലജാറാണി ശിക്ഷിച്ചത്. സൗഹൃദം നടിച്ച് യുവാവ് അതിജീവിതയെ പീഡിപ്പിക്കുകയായിരുന്നു.

## Article Content

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 22 വര്‍ഷം കഠിന തടവും 24,000 രൂപ പിഴയും കോടതി വിധിച്ചു. ആലക്കോട് സ്വദേശി ആര്‍തര്‍ഗേസ് തോമസിനെ ആണ് കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ ജഡ്ജി എം.ടി ജലജാറാണി ശിക്ഷിച്ചത്. സൗഹൃദം നടിച്ച് യുവാവ് അതിജീവിതയെ പീഡിപ്പിക്കുകയായിരുന്നു.

ആലക്കോട് ഇന്‍സ്‌പെക്ടറായിരുന്ന എം.പി വിനീഷ്‌കുമാറാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. പ്രീത കുമാരി ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332695/a-youth-from-alakode-sentenced-to-22-years-in-prison-fined-rs-24000-in-pocso-case)