---
title: "കണ്ണൂരിൽ   യുവാവ്  കുഴഞ്ഞു വീണ് മരിച്ചു"
english_title: "A young man collapsed and died in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332623/a-young-man-collapsed-and-died-in-kannur"
published_at: "2025-12-23T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a504d99a52_694a35767dbf8_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ   യുവാവ്  കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.കല്യാശേരി മാങ്ങാട് വെസ്റ്റിലെ വാണിയന്‍ വളപ്പില്‍ വി.വി.ഷൈജുആണ് മരിച്ചത്.

## Article Content

കണ്ണൂർ : തളിപ്പറമ്പ് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.കല്യാശേരി മാങ്ങാട് വെസ്റ്റിലെ വാണിയന്‍ വളപ്പില്‍ വി.വി.ഷൈജുആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.50 ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഷൈജു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

കുഞ്ഞിരാമന്‍-യശോദ ദമ്പതികളുടെ മകനാണ്.അവിവാഹിതനാണ്.സഹോദരങ്ങള്‍: ബൈജു, ചിത്ര, സജിന.കണ്ണൂര്‍ ഗവ.മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചക്ക് ഒന്നോടെ മാര്യാംഗലം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332623/a-young-man-collapsed-and-died-in-kannur)