---
title: "ഡ്രൈവർ ഉറങ്ങിപ്പോയി ; ഇരിട്ടിയിൽ കാർ സംരക്ഷണ തൂണിൽ ഇടിച്ചുകയറി"
english_title: "Driver fell asleep; car crashed into guardrail in Iritti"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332600/driver-fell-asleep-car-crashed-into-guardrail-in-iritti"
published_at: "2025-12-23T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a3aac407e4_694a2bc08cfdf_Screenshot_2025-12-23_110912.jpg"
keywords: []
---

# ഡ്രൈവർ ഉറങ്ങിപ്പോയി ; ഇരിട്ടിയിൽ കാർ സംരക്ഷണ തൂണിൽ ഇടിച്ചുകയറി

> **Lead Summary:** ഇരിട്ടി : ഇരിട്ടി കല്ലുമുട്ടിയിൽ നിയന്ത്രണം നഷ്ടപെട്ട കാർ റോഡ് അരികിലെ സംരക്ഷണ തൂണിൽ ഇടിച്ചുകയറി അപകടം. ഇന്ന്‌ പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം .

## Article Content

ഇരിട്ടി : ഇരിട്ടി കല്ലുമുട്ടിയിൽ നിയന്ത്രണം നഷ്ടപെട്ട കാർ റോഡ് അരികിലെ സംരക്ഷണ തൂണിൽ ഇടിച്ചുകയറി അപകടം. ഇന്ന്‌ പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം .

കീഴപ്പള്ളി സ്വദേശിനി ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത് .ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം . നിലം തൊടാതെ വായുവിൽ നിൽക്കുന്ന വാഹനത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332600/driver-fell-asleep-car-crashed-into-guardrail-in-iritti)