---
title: "വാഹന ഉടമകളുടെ അടിയന്തിര ശ്രദ്ധക്ക് ,  പിഴയുണ്ടെങ്കിൽ  ഇളവിലടക്കാം ; തലശേരി ആർടി ഓഫീസിൽ ബുധനാഴ്ച വൈകീട്ട് 4 വരെ ഇ- ചലാൻ അദാലത്ത്"
english_title: "For the urgent attention of vehicle owners, if you have a fine, you can get a discount; E-challan adalat at Thalassery RT office till 4 pm on Wednesday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332514/for-the-urgent-attention-of-vehicle-owners-if-you-have-a-fine-you-can-get-a-discount-e-challan-adalat-at-thalassery-rt-office-till-4-pm-on-wednesday"
published_at: "2025-12-23T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6949ef8b5082d_Untitled-2_copy.jpg"
keywords: []
---

# വാഹന ഉടമകളുടെ അടിയന്തിര ശ്രദ്ധക്ക് ,  പിഴയുണ്ടെങ്കിൽ  ഇളവിലടക്കാം ; തലശേരി ആർടി ഓഫീസിൽ ബുധനാഴ്ച വൈകീട്ട് 4 വരെ ഇ- ചലാൻ അദാലത്ത്

> **Lead Summary:** കണ്ണൂര്‍ സിറ്റി പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന ഇ ചലാന്‍ അദാലത്ത് ബുധനാഴ്ച തലശ്ശേരി സബ്ആര്‍ടിഓഫീസ് ഹാളില്‍ നടക്കും. രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ പൊതുജനങ്ങള്‍ക്ക് വാഹന സംബന്ധമായ പിഴതുകകള്‍ അടക്കാന്‍ സാധിക്കുമെന്ന് തലശ്ശേരി ജോയിന്റ് ആര്‍ടിഒ ഇന്‍ ചാര്‍ജ് പിടി പത്മലാല്‍ അറിയിച്ചു.

## Article Content

കണ്ണൂര്‍ സിറ്റി പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന ഇ ചലാന്‍ അദാലത്ത് ബുധനാഴ്ച തലശ്ശേരി സബ്ആര്‍ടിഓഫീസ് ഹാളില്‍ നടക്കും. രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ പൊതുജനങ്ങള്‍ക്ക് വാഹന സംബന്ധമായ പിഴതുകകള്‍ അടക്കാന്‍ സാധിക്കുമെന്ന് തലശ്ശേരി ജോയിന്റ് ആര്‍ടിഒ ഇന്‍ ചാര്‍ജ് പിടി പത്മലാല്‍ അറിയിച്ചു.

കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് ഇ-ചലാൻ അദാലത്ത് നടത്തുന്നത്. പലകാരണങ്ങളാൽ ചലാനുകൾ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ, ആർസി ബുക്കിൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാത്തവർ, ആർസി ഉടമ വിദേശത്ത് ആയതിനാൽ ചലാൻ അടക്കാൻ ശ്രമിക്കുമ്പോൾ ഒടിപി ലഭിക്കാത്തതിനാൽ അടക്കാൻ പറ്റാത്തവർ എന്നിവർക്ക് തലശേരി ചുങ്കത്തെ ആർ ടി ഓഫീസിൽ നടക്കുന്ന ഇ - ചലാൻ അദാലത്തിൽ പങ്കെടുക്കാമെന്ന് ജോയിൻ്റ് ആർടിഒ ഇൻ ചാർജ് പി.ടി പത്മലാൽ അറിയിച്ചു. എംവിഡിയുടെയും, പോലീസിന്റെയും ചലാൻ അടക്കാൻ വിവിധ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഓർത്ത് പിഴ അടക്കാൻ പോകാത്തവർക്കും ഈ അദാലത്ത് പ്രയോജനപ്പെടുത്താം.

കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും ഒരുമിച്ച് നടത്തുന്ന ഈ അദാലത്തിൽ പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കൗണ്ടറുകൾ രാവിലെ 10.30 മുതൽ വൈകിട്ട് 4.00 മണി വരെ പ്രവർത്തിക്കും. ചലാൻ അടയ്ക്കാൻ വരുന്നവർക്ക് ATM, CREDIT, DEBIT CARD വഴിയോ GPAY പോലെയുള്ള UPI ആപ്പ് വഴിയോ മാത്രമാണ് പിഴ അടയ്ക്കാൻ സാധിക്കുക. പിഴ തുക അടക്കാനെത്തുന്നവർക്ക് അദാലത്തിൽ ഇളവ് നൽകുമെന്നും, വാഹന ഉടമകൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പത്മലാൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332514/for-the-urgent-attention-of-vehicle-owners-if-you-have-a-fine-you-can-get-a-discount-e-challan-adalat-at-thalassery-rt-office-till-4-pm-on-wednesday)